Gold Investment: സ്വർണമോ സ്ഥലമോ? നിക്ഷേപത്തിൽ ലാഭകരമേത്?

Gold vs Real estate: സമീപകാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല സാമ്പത്തികമായി വലിയ മുന്നേറ്റം നടത്തുന്നില്ല. എന്നാല്‍ സ്വർണ്ണമാകട്ടെ മികച്ച മുന്നേറ്റം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നതാണോ, അതോ സ്ഥലം വാങ്ങുന്നതാണോ ലാഭകരം?

Gold Investment: സ്വർണമോ സ്ഥലമോ? നിക്ഷേപത്തിൽ ലാഭകരമേത്?

പ്രതീകാത്മക ചിത്രം

Published: 

13 Jul 2025 20:37 PM

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾ ആ​ഗോളവിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാവുകയാണ്. ഇത് നിക്ഷേപകരെ സുരക്ഷിതമായ ആസ്തികൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. സ്വർണ്ണവും റിയൽ എസ്റ്റേറ്റും നിക്ഷേപകർക്ക് പ്രിയപ്പെട്ട നിക്ഷേപക ഓപ്ഷനുകളാണ്. ഇവ ഓരോന്നും വ്യത്യസ്തമായ നേട്ടങ്ങൾ നൽകുന്നു.

സമീപകാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല സാമ്പത്തികമായി വലിയ മുന്നേറ്റം നടത്തുന്നില്ല. എന്നാല്‍ സ്വർണ്ണമാകട്ടെ മികച്ച മുന്നേറ്റം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വർണത്തില്‍ നിക്ഷേപിക്കുന്നതാണോ, അതോ സ്ഥലം വാങ്ങുന്നതാണോ ലാഭകരം?

സ്വർണം

പരമ്പരാഗതമായി സ്വർണ്ണത്തെ സുരക്ഷിതമായ ആസ്തിയായാണ് കാണുന്നത്. കഴിഞ്ഞ 10-15 വർഷത്തിനിടയില്‍ സ്വർണ്ണം റിയൽ എസ്റ്റേറ്റിനെക്കാൾ മികച്ച പ്രകടനം സ്വർണം കാഴ്ചവെച്ചുവെന്നാണ് റിപ്പോ‍ർട്ടുകൾ. പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നൽകാനുള്ള കഴിവും ഉയർന്ന ലിക്വിഡിറ്റിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തിലുള്ള ആക്‌സസും സ്വർണം വാഗ്ദാനം ചെയ്യുന്നുണ്ട്.. സാമ്പത്തിക മാറ്റങ്ങളും കറൻസി തകർച്ചയും സ്വർണത്തിന്റെ മൂല്യം കുറയ്ക്കില്ല. സോവരിൻ ​ഗോൾഡ് ബോണ്ട് പോലുള്ള, സൗകര്യങ്ങളും സ്വർണത്തിനുണ്ട്.

റിയൽ എസ്റ്റേറ്റ്

അതേസമയം, മൂലധന മൂല്യവർദ്ധനവിലൂടെയും വാടക വരുമാനത്തിലൂടെയും ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്ന ആസ്തിയാണ് റിയൽ എസ്റ്റേറ്റ്. സ്ഥലത്തുണ്ടാകുന്ന വികസനവും ഇവയുടെ മൂല്യം ഉയർത്തുന്നു. എന്നാൽ രേഖാപ്രശ്നങ്ങളും ലോ ലിക്വിഡിറ്റിയും വെല്ലുവിളിയാണ്.

സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, റിയൽ എസ്റ്റേറ്റ് കൂടുതൽ വിശ്വസനീയമായ ഒരു നിക്ഷേപ ഓപ്ഷനായി കാണുന്നു. വിപണിയെ ആശ്രയിച്ചിരിക്കുന്ന സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, പ്രോപ്പർട്ടി നിക്ഷേപങ്ങൾ വർദ്ധിച്ചുവരുന്ന പ്രോപ്പർട്ടി മൂല്യങ്ങളിലൂടെയും വാടക വരുമാനത്തിലൂടെയും സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും