Mutual Fund SIP: 200 രൂപ ഉണ്ടെങ്കില്‍ 20 ലക്ഷം രൂപയുണ്ടാക്കാം; എങ്ങനെയെന്ന് അറിയാമോ?

How To Build 20 Lakh Through SIP: ദൈനംദിന നിക്ഷേപങ്ങളിലൂടെ വളരെ പെട്ടെന്ന് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എസ്‌ഐപി നിങ്ങളെ സഹായിക്കും. പ്രതിദിനം 200 രൂപ നിക്ഷേപിക്കുന്നത് പോലും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സഹായിക്കുന്നു. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് ഇവിടെ പണം വളരുന്നത്.

Mutual Fund SIP: 200 രൂപ ഉണ്ടെങ്കില്‍ 20 ലക്ഷം രൂപയുണ്ടാക്കാം; എങ്ങനെയെന്ന് അറിയാമോ?

എസ്‌ഐപി

Published: 

18 Feb 2026 | 09:01 PM

സാമ്പത്തിക അച്ചടക്കവും സ്ഥിരതയോടെയുള്ള നിക്ഷേപവും ഉണ്ടെങ്കില്‍ ആര്‍ക്കും വലിയ തുക സമാഹരിക്കാനാകും. ചെറിയ തുക നിക്ഷേപങ്ങള്‍ പോലും ഭാവിയില്‍ വലിയ തുകകളായി മാറുന്നു. ഉയര്‍ന്ന സമ്പാദ്യം കെട്ടിപ്പടുക്കാന്‍ എപ്പോഴും വേണ്ടത് മികച്ച നിക്ഷേപ മാര്‍ഗങ്ങളാണ്. എന്നാല്‍ അത്തരം വഴികള്‍ തിരഞ്ഞെടുക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഉയര്‍ന്ന മൂലധന നേട്ടം ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ അഥവ എസ്‌ഐപി തിരഞ്ഞെടുക്കാം.

ദൈനംദിന നിക്ഷേപങ്ങളിലൂടെ വളരെ പെട്ടെന്ന് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എസ്‌ഐപി നിങ്ങളെ സഹായിക്കും. പ്രതിദിനം 200 രൂപ നിക്ഷേപിക്കുന്നത് പോലും ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സഹായിക്കുന്നു. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് ഇവിടെ പണം വളരുന്നത്.

ലക്ഷ്യം- 20 ലക്ഷം രൂപ

നിക്ഷേപിക്കുന്ന തുക- പ്രതിദിനം 200 രൂപ

കാലാവധി- 12 വര്‍ഷവും 2 മാസവും

നിക്ഷേപിക്കുന്ന ആകെ തുക- 8,90,600 രൂപ

പ്രതീക്ഷിക്കുന്ന റിട്ടേണ്‍- 11,31,055 രൂപ

മൂലധനനേട്ടം- 20,21,655 രൂപ

Also Read: Post Office Savings Scheme: 7,000, പന്ത്രണ്ട് ലക്ഷമാക്കാം; ഈ പോസ്റ്റ് ഓഫീസ് സ്‌കീമിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

പ്രതിദിനം വെറും 200 രൂപ മാറ്റിവെക്കുന്നത് വഴി 6,000 രൂപയാണ് നിങ്ങള്‍ എസ്‌ഐപിയിലേക്ക് സംഭാവന നല്‍കുന്നത്. ഇതുവഴി 12 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തിലധികം രൂപയുടെ കോര്‍പ്പസ് ഉണ്ടാക്കിയെടുക്കാനാകും.

ഉയര്‍ന്ന നേട്ടം ഉണ്ടാക്കുന്നതിനായി നിക്ഷേപകര്‍ക്ക് അവരുടെ വരുമാനത്തിന് അനുസൃതമായി സംഭാവന ഉയര്‍ത്താവുന്നതാണ്. ഇതിനായി നിങ്ങള്‍ സ്റ്റെപ്പ് അപ്പ് എസ്‌ഐപി വിദ്യയാണ് നിങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്. നിക്ഷേപത്തില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധനവ് വരുത്തിയാല്‍ വലിയ കോര്‍പ്പസ് തന്നെ നേടാനാകും.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ