AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ജീവനക്കാരുടെ കാത്തിരിപ്പ് നീളും, എട്ടാം ശമ്പളകമ്മീഷൻ ഉടനില്ല? ബജറ്റ് നിർണായകം

8th Pay Commission arrears and Budget impact: ജനുവരി മുതൽ പുതിയ ശമ്പളം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കമ്മീഷൻ രൂപീകരിക്കുന്നതിലെ കാലതാമസം കാരണം 2028 സാമ്പത്തിക വർഷത്തോടെ മാത്രമേ ഇത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ.

8th Pay Commission: ജീവനക്കാരുടെ കാത്തിരിപ്പ് നീളും, എട്ടാം ശമ്പളകമ്മീഷൻ ഉടനില്ല? ബജറ്റ് നിർണായകം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Jan 2026 | 04:57 PM

ദക്ഷലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന്റെ നടപ്പാക്കൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഈ കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. പത്ത് വർഷം കൂടുമ്പോഴാണ് പുതിയ ശമ്പള കമ്മീഷന് നടപ്പിലാക്കുന്നത്. അതിനനുസരിച്ച് ജനുവരിയിൽ എട്ടാം ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ, കമ്മീഷന്റെ ശുപാർശകൾ‌ സർക്കാരിന് സമർപ്പിക്കാൻ ഇനിയും 15-18 മാസം എടുത്തേക്കാം.

ഈ കാലതാമസത്താൽ എട്ടാം ശമ്പളകമ്മീഷൻ വൈകുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇക്രയുടെ (ICRA) ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2026 ജനുവരി മുതൽ പുതിയ ശമ്പളം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കമ്മീഷൻ രൂപീകരിക്കുന്നതിലെ കാലതാമസം കാരണം 2028 സാമ്പത്തിക വർഷത്തോടെ മാത്രമേ ഇത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ.

ശമ്പള വർദ്ധനവ് ഉടൻ ഉണ്ടാകില്ലെങ്കിലും, വലിയൊരു തുക കുടിശ്ശികയായി കൈയ്യിൽ ലഭിക്കും എന്നതാണ് ജീവനക്കാർക്കുള്ള ആശ്വാസം. 7-ാം ശമ്പള കമ്മീഷൻ സമയത്ത് ആറ് മാസത്തെ കുടിശ്ശികയാണ് നൽകിയിരുന്നതെങ്കിൽ, ഇത്തവണ അത് അതിലും കൂടുതലാകാൻ സാധ്യതയുണ്ട്.

ALSO READ: പെൻഷൻകാർക്ക് തിരിച്ചടിയോ? ആശങ്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാർ

 

ശമ്പളകമ്മീഷനും ബജറ്റും

 

ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ 2028 സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ ശമ്പള ഇനത്തിലുള്ള ചെലവിൽ 40 മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കേന്ദ്ര ബജറ്റിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ICRA റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശമ്പള പരിഷ്കരണം വൈകിയാലും അത് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ 15 മാസത്തിലധികം നീളുന്ന കുടിശ്ശിക തുക ജീവനക്കാർക്ക് ഒന്നിച്ച് നൽകേണ്ടി വരും. ഇത് സർക്കാരിന്റെ ധനക്കമ്മി വർദ്ധിപ്പിക്കാൻ കാരണമാകും.

ശമ്പളത്തിനും പെൻഷനുമായി വലിയ തുക നീക്കിവെക്കേണ്ടി വരുന്നതോടെ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കുള്ള തുക സർക്കാർ പരിമിതപ്പെടുത്താൻ ഇടയുണ്ട്.
ശമ്പള കമ്മീഷൻ ബാധ്യത വരാനിരിക്കുന്നതിനാൽ, 2027 സാമ്പത്തിക വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക (ഏകദേശം 13.1 ലക്ഷം കോടി രൂപ) നീക്കിവെച്ച് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.