AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Garlic Cultivation: വെളുത്തുള്ളി കൃഷി ലാഭത്തിൽ ചെയ്യാം, സ്ഥലവും സമയവും കുറച്ച് മതി

Garlic Farming at Home: കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ സമയം കൊണ്ട് മികച്ച ലാഭം കൊയ്യാവുന്ന ഒന്നാണ് വെളുത്തുള്ളി കൃഷി. ഇനി നിങ്ങൾക്ക് അധിക വരുമാനമാണ് ആവശ്യമെങ്കിലും വെളുത്തുള്ളിയെ പരി​ഗണിക്കാവുന്നതാണ്. വെളുത്തുള്ളി എങ്ങനെ വിജയകരമായി കൃഷി ചെയ്യാം എന്ന് നോക്കാം.

Garlic Cultivation: വെളുത്തുള്ളി കൃഷി ലാഭത്തിൽ ചെയ്യാം, സ്ഥലവും സമയവും കുറച്ച് മതി
വെളുത്തുള്ളി കൃഷിImage Credit source: IndiaPix/IndiaPicture
Nithya Vinu
Nithya Vinu | Published: 06 Mar 2026 | 07:25 PM

വിഷമയമില്ലാത്ത പച്ചക്കറി കഴിക്കണമെങ്കിൽ നാം അൽപമൊന്ന് അധ്വാനിക്കേണ്ടതുണ്ട്. സ്ഥലവും സമയവുമില്ലാ എന്നതാണ് പ്രശ്നമെങ്കിൽ വെളുത്തുള്ളി കൃഷി മികച്ചൊരു ഓപ്ഷനാണ്. കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ സമയം കൊണ്ട് മികച്ച ലാഭം കൊയ്യാവുന്ന ഒന്നാണ് വെളുത്തുള്ളി കൃഷി. ഇനി നിങ്ങൾക്ക് അധിക വരുമാനമാണ് ആവശ്യമെങ്കിലും വെളുത്തുള്ളിയെ പരി​ഗണിക്കാവുന്നതാണ്. വെളുത്തുള്ളി എങ്ങനെ വിജയകരമായി കൃഷി ചെയ്യാം എന്ന് നോക്കാം.

 

വെളുത്തുള്ളി കൃഷി

 

നല്ല വലിപ്പമുള്ള വെളുത്തുള്ളി അല്ലികളാണ് നടാൻ ഉപയോഗിക്കേണ്ടത്. കടയിൽ നിന്ന് വാങ്ങുന്ന വലിയ വെളുത്തുള്ളിയിൽ നിന്ന് കേടില്ലാത്ത അല്ലികൾ വേർതിരിച്ചെടുക്കാം. ഓരോ അല്ലിയും പ്രത്യേകമായി നടാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ അവയ്ക്ക് വലിപ്പമുള്ള വെളുത്തുള്ളിയായി വളരാൻ സാധിക്കൂ.

വെള്ളക്കെട്ട് ഇല്ലാത്ത, ജൈവാംശമുള്ള മണ്ണാണ് വെളുത്തുള്ളിക്ക് നല്ലത്. മണ്ണ് കിളച്ചു നിരപ്പാക്കുമ്പോൾ നന്നായി ഉണങ്ങിയ ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ചേർക്കാവുന്നതാണ്. ചാണകം മാത്രമായും ചേർക്കാം. നിങ്ങളുടെ വീട്ടിൽ സ്ഥലം കുറവാണെങ്കിൽ ഗ്രോബാഗിലും കൃഷി ചെയ്യാം. ഒരു ഗ്രോബാഗിൽ 3 മുതൽ 4 അല്ലികൾ വരെ നടാം.

വെളുത്തുള്ളി അല്ലിയുടെ കൂർത്ത ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ വേണം നടാൻ. ഏകദേശം 2-3 സെന്റീമീറ്റർ ആഴത്തിൽ അല്ലികൾ മണ്ണിൽ താഴ്ത്തി വെക്കുക. അല്ലികൾ തമ്മിൽ കുറഞ്ഞത് 10-15 സെന്റീമീറ്റർ അകലം പാലിക്കുന്നത് നല്ലതാണ്. ചട്ടിയിലാണ് നടുന്നതെങ്കിൽ കുറഞ്ഞത് 6-8 ഇഞ്ച് ആഴം വേണം. നല്ല നീർവാർച്ചയുള്ള പോട്ടിംഗ് മിക്സ് ഉപയോഗിക്കുക.

ALSO READ: വെണ്ടയ്ക്ക കൃഷി ചെയ്യാം, വരുമാനത്തിന് ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ അമിതമായി വെള്ളം ഒഴിക്കരുത്, ഇത് വെളുത്തുള്ളി ചീഞ്ഞുപോകാൻ കാരണമാകും. വെളുത്തുള്ളിയുടെ കൂടെ വളരുന്ന പുല്ലുകളും മറ്റും ഇടയ്ക്കിടെ നീക്കം ചെയ്യേണ്ടതാണ്. നടീലിന് ശേഷം മണ്ണിൽ ഉണങ്ങിയ ഇലകളോ വൈക്കോലോ നിരത്തുന്നത് മണ്ണിന്റെ നനവ് നിലനിർത്താനും കളകൾ വളരുന്നത് തടയാനും സഹായിക്കും.

ചെടി വളരുന്ന ഘട്ടത്തിൽ മണ്ണിൽ ചാണകപ്പൊടിക്ക് പുറമെ അല്പം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിച്ചുകൊടുക്കുന്നത് നല്ല വലിപ്പമുള്ള വെളുത്തുള്ളി ലഭിക്കാൻ സഹായിക്കും. നട്ട് ഏകദേശം 4 മുതൽ 5 മാസം കഴിയുമ്പോൾ വെളുത്തുള്ളി വിളവെടുപ്പിന് പാകമാകും. ചെടിയുടെ ഇലകൾ മഞ്ഞനിറമായി ഉണങ്ങിത്തുടങ്ങുന്നതാണ് ഇതിന്റെ ലക്ഷണം. വിളവെടുത്ത ശേഷം തണലത്തിട്ട് ഉണക്കി സൂക്ഷിക്കാം.

 

വെളുത്തുള്ളി കൃഷി – ബിസിനസ്

 

കേരളത്തിലെ വിപണിയിൽ എപ്പോഴും ഡിമാൻഡുള്ള ഒന്നാണ് വെളുത്തുള്ളി. കൃഷി എന്നതിലുപരി ഒരു ബിസിനസ് എന്ന നിലയിൽ വെളുത്തുള്ളി മേഖലയിൽ മികച്ച ലാഭം നേടാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ കൃഷി ചെയ്ത് പ്രാദേശിക മാർക്കറ്റുകളിലും പച്ചക്കറി കടകളിലും എത്തിക്കാം. ജൈവ രീതിയിൽ കൃഷി ചെയ്ത വെളുത്തുള്ളി ആണെങ്കിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ സാധിക്കും.

വെളുത്തുള്ളി നേരിട്ട് വിൽക്കുന്നതിനേക്കാൾ ലാഭം അവ സംസ്‌കരിച്ച് വിൽക്കുന്നതിലൂടെ ലഭിക്കും. ജിഞ്ചർ-ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി അച്ചാർ, ഗാർലിക് പൗഡർ ആന്റ് ഫ്ലേക്സ് തുടങ്ങിയവയ്ക്ക് നല്ല ഡിമാൻഡുണ്ട്. ഉൽപ്പന്നങ്ങൾ ആകർഷകമായ രീതിയിൽ പാക്ക് ചെയ്യുന്നത് ഉപഭോക്താക്കളെ ആകർഷിക്കും. കൂടാതെ, സോഷ്യൽ മീഡിയ വഴി ഓർഡറുകൾ സ്വീകരിക്കാം.

Follow Us