AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Senior Citizens Savings Scheme: 5 വർഷത്തെ നിക്ഷേപം, പെൻഷൻ മാത്രം 60,000 രൂപ

Senior Citizens Savings Scheme Details: ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിന്നുള്ള വരുമാനത്തില്‍ ആദായ നികുതി നേട്ടങ്ങള്‍ ക്ലെയിം ചെയ്യാം. സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ വാര്‍ഷിക കിഴിവ് ലഭ്യമാണ്.

Senior Citizens Savings Scheme: 5 വർഷത്തെ നിക്ഷേപം, പെൻഷൻ മാത്രം 60,000 രൂപ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 14 Mar 2026 | 01:09 PM

വിലക്കയറ്റം രൂക്ഷമാകുന്ന ഈ കാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിങ്ങളെ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുമുണ്ട്. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ബുദ്ധിമുട്ടുകളില്ലാതെ ജീവിക്കാൻ, മൂന്ന് മാസത്തിലൊരിക്കൽ 60,000 രൂപ പെൻഷനായി കിട്ടുന്ന നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാമോ? പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീം ആണ് ഇതിന് നിങ്ങളെ സഹായിക്കുന്നത്. കൂടുതൽ വിവരങ്ങൾ പരിശോധിക്കാം….

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

ഒറ്റത്തവണ നിക്ഷേപം നടത്തി ജീവിതകാലം മുഴുവന്‍ വരുമാനം നേടാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള പൗരന്മാര്‍ക്കുള്ളർക്ക് ഈ പ​ദ്ധതിയുടെ ഭാ​ഗമാകാം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് VRS എടുക്കുന്ന 55 വയസ് കഴിഞ്ഞവർക്കും ചേരാവുന്നതാണ്. 8.2% പലിശ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ നിക്ഷേപ കാലാവധി 5 വർഷമാണ്. ആവശ്യമെങ്കിൽ മൂന്ന് വർഷത്തേക്ക് കൂടിയും നിക്ഷേപം നീട്ടാൻ സാധിക്കും.

ALSO READ: 899 രൂപയ്ക്ക് 15 ലക്ഷത്തിന്റെ മെഡിക്കൽ ഇൻഷുറൻസ് വേണോ? ഇത്രയും ചെയ്താൽ മതി

കൂടാതെ, ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ നിന്നുള്ള വരുമാനത്തില്‍ ആദായ നികുതി നേട്ടങ്ങള്‍ ക്ലെയിം ചെയ്യാം. സെക്ഷന്‍ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ വാര്‍ഷിക കിഴിവ് ലഭ്യമാണ്. എന്നാൽ വാര്‍ഷിക പലിശ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് പിടിക്കും. ഫോം 15G അല്ലെങ്കില്‍ 15H പൂരിപ്പിക്കുന്ന പക്ഷം ടിഡിഎസ് കുറയ്ക്കുന്നതല്ല.

കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഓരോ മൂന്ന് മാസം കൂടുമ്പോഴും (ത്രൈമാസ പാദങ്ങളിൽ) പലിശ തുക അക്കൗണ്ടിലെത്തും. 30 ലക്ഷം രൂപയാണ് സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നതാണ്.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Follow Us