AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PF Claim Status: പിഎഫ് ക്ലെയിം സ്റ്റാറ്റസ് ഇനി മിനിറ്റുകൾക്കകം അറിയാം; ഇതാ പുതിയൊരു എളുപ്പവഴി!

How to Check EPF Claim Status Online: ​രാജ്യത്തുടനീളമുള്ള എല്ലാ പിഎഫ് വരിക്കാരുടെയും വിവരങ്ങൾ ഇപ്പോൾ ഒരൊറ്റ കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് മാറിയിട്ടുണ്ട്. പിഎഫുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലും എളുപ്പത്തിലും ചെയ്യുക എന്നതാണ് പുതിയ പോർട്ടലിന്റെ ലക്ഷ്യം. നിങ്ങളുടെ പിഎഫ് ക്ലെയിം സ്റ്റാറ്റസ് എങ്ങനെയൊക്കെ പരിശോധിക്കാമെന്നും പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നും വിശദമായി അറിഞ്ഞാലോ....

PF Claim Status: പിഎഫ് ക്ലെയിം സ്റ്റാറ്റസ് ഇനി മിനിറ്റുകൾക്കകം അറിയാം; ഇതാ പുതിയൊരു എളുപ്പവഴി!
പ്രതീകാത്മക ചിത്രംImage Credit source: Avishek Das/SOPA Images/LightRocket via Getty Images
Nithya Vinu
Nithya Vinu | Updated On: 14 Jul 2026 | 11:58 AM

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) തങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി EPFO 2.01 പോർട്ടൽ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. ഇത് പ്രകാരം, രാജ്യത്തുടനീളമുള്ള എല്ലാ പിഎഫ് വരിക്കാരുടെയും വിവരങ്ങൾ ഇപ്പോൾ ഒരൊറ്റ കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് മാറിയിട്ടുണ്ട്. പിഎഫുമായി ബന്ധപ്പെട്ട ജോലികൾ വേഗത്തിലും എളുപ്പത്തിലും ചെയ്യുക എന്നതാണ് പുതിയ പോർട്ടലിന്റെ ലക്ഷ്യം. പുതിയ അപ്‌ഡേറ്റിന്റെ പ്രകാരം, നിങ്ങളുടെ പിഎഫ് ക്ലെയിം സ്റ്റാറ്റസ് എങ്ങനെയൊക്കെ പരിശോധിക്കാമെന്നും പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്നും വിശദമായി അറിഞ്ഞാലോ….

ഇപിഎഫ്ഒ 2.01 പോർട്ടൽ: എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?

കേന്ദ്രീകൃത ഡാറ്റാബേസ് ആണ് ആദ്യത്തെ പ്രത്യേകത മുമ്പ് നിങ്ങളുടെ പിഎഫ് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഓരോ റീജിയണൽ ഓഫീസുകളിലുമായിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റിലൂടെ ഇത് പൂർണ്ണമായും ഒരു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. ഇത് ക്ലെയിമുകൾ വേഗത്തിലാക്കാൻ സഹായിക്കും. അതുപോലെ, പലിശ തുകകൾ നേരിട്ട് അക്കൗണ്ടുകളിലേക്ക് വളരെ വേഗത്തിൽ എത്തുന്ന രീതിയിലേക്ക് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഡാറ്റാബേസ് മാറ്റം പൂർത്തിയായ ഉടനെയായതിനാൽ, പുതിയ പോർട്ടൽ കൂടുതൽ സ്ഥിരത കൈവരിക്കുന്നതിനായി ആദ്യത്തെ രണ്ടാഴ്ച ക്ലെയിം പ്രോസസ്സിംഗിന് ചെറിയ തോതിൽ വൈകാൻ സാധ്യതയുണ്ടെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. അതിനാൽ ക്ലെയിമുകൾ ഇടയ്ക്കിടെ നൽകി അപേക്ഷകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ALSO READ: ഇഎംഐ അടച്ചില്ലെങ്കില്‍ ബാങ്ക് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമോ? 90 ദിവസ നിയമത്തെ കുറിച്ചറിയാം

പിഎഫ് ക്ലെയിം സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം?

EPFO-യുടെ ഔദ്യോഗിക മെമ്പർ പോർട്ടൽ അല്ലെങ്കിൽ മെമ്പർ പാസ്‌ബുക്ക് പേജ് സന്ദർശിക്കുക.

നിങ്ങളുടെ UAN, പാസ്‌വേഡ്, സ്ക്രീനിൽ കാണുന്ന ക്യാപ്‌ച എന്നിവ നൽകി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം മുകളിലെ മെനുവിലുള്ള ‘Online Services’ എന്നതിൽ ക്ലിക്ക് ചെയ്ത്, താഴേക്ക് വരുന്ന ഓപ്ഷനുകളിൽ നിന്ന് ‘Track Claim Status’ എന്നത് തെരഞ്ഞെടുക്കുക.

നിങ്ങളുടെ സ്ക്രീനിൽ ക്ലെയിം ഐഡി, അപേക്ഷിച്ച തീയതി, നിലവിലെ സ്റ്റാറ്റസ് എന്നിവ വ്യക്തമായി കാണാൻ സാധിക്കും.

ഓഫ്‌ലൈനായും സ്റ്റാറ്റസ് പരിശോധിക്കാം

ഇന്റർനെറ്റ് ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും പിഎഫ് വിവരങ്ങളും ക്ലെയിം അപ്‌ഡേറ്റുകളും അറിയാൻ സാധിക്കും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. ഉടൻ തന്നെ പിഎഫ് ബാലൻസും അവസാനത്തെ വിവരങ്ങളും അടങ്ങിയ എസ്എംഎസ് നിങ്ങളുടെ ഫോണിൽ ലഭിക്കും.

എസ്എംഎസ് വഴിയും സ്റ്റാറ്റസ് പരിശോധിക്കാം. മൊബൈലിൽ നിന്ന് EPFOHO UAN MAL എന്ന് ടൈപ്പ് ചെയ്ത് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മലയാളത്തിൽ തന്നെ അക്കൗണ്ട് വിവരങ്ങൾ അറിയാൻ കഴിയും.

English Summary:

EPFO has made it easier for members to track the status of their PF withdrawal, transfer, or settlement claims through the upgraded EPFO 2.01 portal. After logging in with their Universal Account Number, password, and OTP, users can access the Track Claim Status option under the Online Services section to view complete details of both current and past claims.

Follow Us