AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

55 വയസില്‍ റിട്ടയര്‍ ചെയ്താലോ? 1 ലക്ഷം രൂപ പെന്‍ഷന്‍ കിട്ടാന്‍ വഴിയുണ്ട്

ULPP Retirement Plan: 55ാം വയസില്‍ വിരമിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, ആദ്യം റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കണം, അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണം. 10 വര്‍ഷങ്ങള്‍ ഇത്തരത്തില്‍ വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാനായി തിരഞ്ഞെടുക്കാം.

55 വയസില്‍ റിട്ടയര്‍ ചെയ്താലോ? 1 ലക്ഷം രൂപ പെന്‍ഷന്‍ കിട്ടാന്‍ വഴിയുണ്ട്
പ്രതീകാത്മക ചിത്രം Image Credit source: Olga Pankova/Moment/Getty Images
Shiji M K
Shiji M K | Published: 01 Mar 2026 | 01:21 PM

നേരത്തെ വിരമിക്കണം, പിന്നീടുള്ള കാലം സ്വസ്ഥമായി ജീവിക്കണം, ഇതെല്ലാം പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ വെറുതെയങ്ങനെ വിരമിച്ചിട്ട് കാര്യമില്ലല്ലോ, അതിന് മുമ്പ് ശേഷിക്കുന്ന കാലം ജീവിക്കാനുള്ള പണം കൂടി കയ്യില്‍ കരുതേണ്ടേ? വിരമിക്കലിന് ശേഷവും മാസാമാസം പണം കയ്യിലേക്ക് വരണം, എങ്കില്‍ മാത്രമേ മറ്റുള്ളവരോട് സാമ്പത്തിക സഹായം ചോദിക്കാതെ ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ.

55ാം വയസില്‍ വിരമിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, ആദ്യം റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കണം, അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണം. 10 വര്‍ഷങ്ങള്‍ ഇത്തരത്തില്‍ വിരമിക്കല്‍ കോര്‍പ്പസ് ഉണ്ടാക്കാനായി തിരഞ്ഞെടുക്കാം. പല തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അതില്‍ നിന്ന് ഏറ്റവും മികച്ചത് തന്നെ വേണ്ടേ തിരഞ്ഞെടുക്കാന്‍?

യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍

യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍ വിരമിക്കല്‍ സമ്പാദ്യം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ്. വരുമാനം മാത്രമല്ല നികുതി ആനുകൂല്യങ്ങളും ലൈഫ് കവറും പദ്ധതി വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ പതിവായി അടയ്ക്കുന്ന പ്രീമിയങ്ങള്‍ ഇക്വിറ്റി, ഡെറ്റ് അല്ലെങ്കില്‍ മിക്‌സ് ഫണ്ടുകളിലാണ് നിക്ഷേപിക്കപ്പെടുന്നത്.

പത്ത് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം വിപണിക്ക് അനുസൃതമായി വളരും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് കോര്‍പ്പസിന്റെ 60 ശതമാനം വരെ നികുതി രഹിത ലംപ്‌സമായി പിന്‍വലിക്കാനാകുന്നതാണ്. ബാക്കി തുക ഉപയോഗിച്ച് ആന്വിറ്റി പ്ലാന്‍ വാങ്ങാം, നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പ്രതിമാസം, ത്രൈമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ അടിസ്ഥാനത്തില്‍ ആന്വിറ്റി പ്ലാനിലൂടെ പണം കൈപ്പറ്റാവുന്നതാണ്.

Also Read: National Savings Certificate: ബാങ്ക് എഫ്ഡിയേക്കാൾ ലാഭം! 4.49 ലക്ഷം പലിശയായി കിട്ടും; ഒരു കൈ നോക്കിയാലോ…

ഇതുവഴി നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നിശ്ചിത സമയക്രമത്തില്‍ വരുമാനം ലഭിക്കും. ഈ വരുമാനം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടായാലും വിരമിക്കല്‍ ആസൂത്രണത്തില്‍ മാറ്റമൊന്നും സംഭവിക്കില്ല.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Follow Us