National Savings Certificate: ബാങ്ക് എഫ്ഡിയേക്കാൾ ലാഭം! 4.49 ലക്ഷം പലിശയായി കിട്ടും; ഒരു കൈ നോക്കിയാലോ…
National Savings Certificate Details: സ്ഥിരമായ വരുമാനത്തോടെ സുരക്ഷിത നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി അനുയോജ്യമാണ്. പ്രതിവർഷം 7.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയെ പറ്റി കൂടുതൽ അറിഞ്ഞാലോ....
സമ്പാദ്യം സുരക്ഷിതമാക്കാനും മികച്ച പലിശ ലഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളെക്കാൾ മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. അവയിൽ ഒന്നാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC). സ്ഥിരമായ വരുമാനത്തോടെ സുരക്ഷിത നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ പദ്ധതി അനുയോജ്യമാണ്. പ്രതിവർഷം 7.7 ശതമാനം കോമ്പൗണ്ട് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയെ പറ്റി കൂടുതൽ അറിഞ്ഞാലോ….
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സുരക്ഷിതവും റിസ്ക് രഹിതവുമായ നിക്ഷേപമാണ് പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) പദ്ധതി. കാലാവധി 5 വർഷമാണ്. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.
അതുപോലെ, ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം, നിങ്ങൾക്ക് പ്രതിവർഷം 1.5 ലക്ഷം വരെ നികുതി കിഴിവും ലഭിക്കുന്നതാണ്. ഓരോ വർഷവും ലഭിക്കുന്ന പലിശ പുനർനിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഇതിനും നികുതി ഇളവ് ലഭിക്കുന്നതാണ്.
നിലനിൽ എൻഎസ്‌സിയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രതിവർഷം 7.7 ശതമാനം കോമ്പൗണ്ട് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പലിശ വർഷം തോറും വർദ്ധിക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ഒരാൾ 10,000 രൂപ നിക്ഷേപിച്ചാൽ, 5 വർഷത്തിനുള്ളിൽ ആ തുക ഏകദേശം 14,490 രൂപയായി മാറും. ഈ പദ്ധതി കേന്ദ്ര സർക്കാരാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ മുഴുവൻ തുകയും സുരക്ഷിതമാണ്.
ALSO READ: 1,000 രൂപ വീതം നിക്ഷേപിച്ചോളൂ; 20 വര്‍ഷം കഴിഞ്ഞാല്‍ എസ്‌ഐപി ഇത്ര നല്‍കും
അക്കൗണ്ട് എങ്ങനെ തുറക്കാം?
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ നെറ്റ് ബാങ്കിംഗ് വഴിയോ അക്കൗണ്ട് തുറക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈനായി ഒരു അക്കൗണ്ട് തുറക്കണമെങ്കിൽ, ആദ്യം നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം.
കൂടാതെ, പ്രവാസി ഇന്ത്യക്കാർ (NRI), ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF), പൊതു അല്ലെങ്കിൽ സ്വകാര്യ കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കുന്നതല്ല.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.