AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSFE: ലോണെടുക്കാന്‍ വരട്ടെ, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചാലോ? ഇതൊന്ന് ശ്രദ്ധിച്ചാല്‍ മതി

KSFE Chitty vs Loan How to Meet Financial Needs Without Borrowing: കേരളത്തിലെ ഏറ്റവും വിശ്വസ്തനീയമായ ചിട്ടികളിലൊന്നാണ് കെഎസ്എഫ്ഇ. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് കെഎസ്എഫ്ഇയുടെ പ്രത്യേകത, അതിനാല്‍ തന്നെ നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങളുടെ പണത്തിന് ഇരട്ടി ലാഭവും നേടാനാകും.

KSFE: ലോണെടുക്കാന്‍ വരട്ടെ, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചാലോ? ഇതൊന്ന് ശ്രദ്ധിച്ചാല്‍ മതി
കെഎസ്എഫ്ഇImage Credit source: KSFE Official Website
Shiji M K
Shiji M K | Published: 12 Jul 2026 | 05:36 PM

പെട്ടെന്നെത്തുന്ന സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ലോണെടുത്തേക്കാം എന്നായിരിക്കും ഭൂരിഭാഗം ആളുകളും ചിന്തിക്കുന്നത്. ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വലിയ തുക പലിശയായി നല്‍കി വായ്പയെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ലോണുകളേക്കാള്‍ ഏറ്റവും നല്ലത് ചിട്ടികളാണെന്ന് പറയുകയാണ് വിദഗ്ധര്‍. ഇതുവഴി നിങ്ങള്‍ക്ക് അധിക ബാധ്യതയില്ലാതെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നതാണ്.

കേരളത്തിലെ ഏറ്റവും വിശ്വസ്തനീയമായ ചിട്ടികളിലൊന്നാണ് കെഎസ്എഫ്ഇ. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് കെഎസ്എഫ്ഇയുടെ പ്രത്യേകത, അതിനാല്‍ തന്നെ നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങളുടെ പണത്തിന് ഇരട്ടി ലാഭവും നേടാനാകും. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലോണിന് പകരം ചിട്ടി തിരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കിയാലോ?

ലോണെന്തിന് ചിട്ടിയില്ലേ!

പുതുതായി ചിട്ടിയില്‍ ചേരുന്നവര്‍ ഒരിക്കലും വലിയ തുകകളിലേക്ക് പോകരുത്. ചെറിയ തുകകളുടെ ചിട്ടികള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങള്‍ക്ക് പ്രതിമാസം 2,500 രൂപയോ 5,000 രൂപയോ അടവ് വരുന്ന ചിട്ടികള്‍ പരിഗണിക്കാവുന്നതാണ്. ചെറിയ സംഖ്യകള്‍ വഴി ചിട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ചിട്ടിയിലെ ലേല നടപടികള്‍ എങ്ങനെയാണെന്ന കാര്യവും നന്നായി മനസിലാക്കിയിരിക്കണം.

നിങ്ങളുടെ സാമ്പത്തിക സ്ഥിതി തിരിച്ചറിയുന്നതാണ് അടുത്ത ഘട്ടം. എത്ര തുകയ്ക്ക് വേണമെങ്കിലും ചിട്ടിയില്‍ ചേരാം, പക്ഷെ അതെല്ലാം നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ ഇല്ലയോ എന്ന കാര്യം കൃത്യമായി മനസിലാക്കിയിരിക്കണം. ഉയര്‍ന്ന തുകയാണ് ആവശ്യമെങ്കില്‍ വലിയ തുക പ്രതിമാസ അടവുള്ള ചിട്ടികള്‍ തിരഞ്ഞെടുക്കേണ്ടതായി വരും, എന്നാല്‍ അത് നിങ്ങളുടെ വരുമാനവുമായി ചേര്‍ന്ന് പോകുന്നില്ലെങ്കില്‍ സാമ്പത്തികസ്ഥിതി മോശമായേക്കാം.

Also Read: KSFE: കെഎസ്എഫ്ഇയില്‍ നിന്ന് കൂടുതല്‍ ലാഭം വേണോ? ഏയ് ഒട്ടും പണിയില്ലെന്ന് ഇതൊന്ന് ചെയ്യൂ

നിങ്ങള്‍ക്ക് എത്ര രൂപയാണ് ആവശ്യമായതെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരിക്കണം. പ്രതിമാസ വരുമാനം അനുസരിച്ച് എത്ര രൂപ ഓരോ മാസവും കെഎസ്എഫ്ഇയിലേക്ക് അടയ്ക്കാന്‍ കഴിയും എന്ന കാര്യം തിരിച്ചറിയാം. ഇത് മാത്രമല്ല, ചിട്ടി പിന്‍വലിക്കുമ്പോള്‍ മേല്‍ബാധ്യതയ്ക്കുള്ള ജാമ്യമമായി വസ്തു, സ്വര്‍ണം തുടങ്ങി എന്തെങ്കിലും സെക്യൂരിറ്റികളും വെക്കേണ്ടതായി വന്നേക്കും.

ചിട്ടിയില്‍ ചേരുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് എപ്പോഴാണ് പണം വേണ്ടതെന്ന കാര്യം ബ്രാാഞ്ചില്‍ അറിയിക്കുന്നത് നല്ലതാണ്. എപ്പോള്‍ ചിട്ടി വിളിച്ചാലാണ് കൂടുതല്‍ ലാഭം നേടാനാകുക എന്ന കാര്യവും ചോദിച്ചറിയണം. പരമാവധി നഷ്ടമില്ലാതെ ചിട്ടികള്‍ പിന്‍വലിക്കുന്നതാണ് നല്ലത്.

എപ്പോള്‍ ചിട്ടി വിളിക്കണം?

ഒരു ചിട്ടി ആരംഭിച്ചുള്ള ആദ്യ മാസങ്ങളില്‍ പണം ആവശ്യമായിട്ടുള്ളവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. എന്നാല്‍ ഇവിടെ ലേലക്കിഴിവ് കൂടുതലുമാണ്. ആദ്യ മാസങ്ങളില്‍ ചിട്ടി ലഭിച്ചാല്‍ പണം കുറയാനുള്ള സാധ്യതയുണ്ട്. അതിനാല്‍ അത്യാവശ്യക്കാര്‍ കുറഞ്ഞതിന് ശേഷം കൂടുതല്‍ തുകയ്ക്ക് ചിട്ടി വിളിക്കുന്നതാണ് നല്ലത്.

English Summary

KSFE Chitty can be a practical option for people looking to meet financial needs without relying entirely on loans. It combines regular savings with the opportunity to access funds during the chit period. However, subscribers should understand the bidding process, repayment commitments, and other terms before joining a chitty scheme.

Follow Us