AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KSFE: കെഎസ്എഫ്ഇയില്‍ നിന്ന് കൂടുതല്‍ ലാഭം വേണോ? ഏയ് ഒട്ടും പണിയില്ലെന്ന് ഇതൊന്ന് ചെയ്യൂ

How to Make the Most of KSFE Chitties, Expert Tips for Subscribers: മറ്റ് നിക്ഷേപ രീതികളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ ചിട്ടികള്‍ ഉയര്‍ന്ന നേട്ടവും സുരക്ഷിതത്വവും നല്‍കുന്നത് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പക്ഷെ, സാധാരണ ചിട്ടികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ് പലപ്പോഴും കെഎസ്എഫ്ഇയില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നത്.

KSFE: കെഎസ്എഫ്ഇയില്‍ നിന്ന് കൂടുതല്‍ ലാഭം വേണോ? ഏയ് ഒട്ടും പണിയില്ലെന്ന് ഇതൊന്ന് ചെയ്യൂ
കെഎസ്എഫ്ഇImage Credit source: Social Media
Shiji M K
Shiji M K | Published: 07 Jul 2026 | 11:56 AM

പലതരത്തിലുള്ള നിക്ഷേപ രീതികള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ നിക്ഷേപകരെ ഏറ്റവും കൂടുതല്‍ അലട്ടുന്നത്, തങ്ങളുടെ പണം നഷ്ടമാകാന്‍ സാധ്യതയുണ്ടോ എന്ന പേടിയാണ്. പല ധനകാര്യ സ്ഥാപനങ്ങളിലും നിക്ഷേപിച്ച പണം നഷ്ടപ്പെട്ട ധാരാളം ആളുകള്‍ ഉണ്ടെന്നത് തന്നെയാണ് ഈ ഭയത്തിന് പിന്നിലെ പ്രധാന കാരണം. പണം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ചിട്ടി പോലുള്ള നിക്ഷേപ മാര്‍ഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നു.

എന്നാല്‍ മറ്റ് നിക്ഷേപ രീതികളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ ചിട്ടികള്‍ ഉയര്‍ന്ന നേട്ടവും സുരക്ഷിതത്വവും നല്‍കുന്നത് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പക്ഷെ, സാധാരണ ചിട്ടികളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ് പലപ്പോഴും കെഎസ്എഫ്ഇയില്‍ നിന്ന് ഉയര്‍ന്ന നേട്ടം ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നത്.

ഉയര്‍ന്ന ലാഭം നേടാന്‍ എന്ത് ചെയ്യണം?

എത്ര രൂപ എത്ര വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിലും, നമ്മള്‍ തിരഞ്ഞെടുക്കുന്ന പദ്ധതി തന്നെയാണ് ഏറ്റവും പ്രധാനം. വലിയ ലാഭം നേടാന്‍ സാധിക്കാത്ത നിക്ഷേപമാര്‍ഗങ്ങള്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പ്രതീക്ഷിച്ചത്ര വരുമാനം ലഭിച്ചേക്കില്ല. അതിനാല്‍ തന്നെ ഏതെല്ലാം നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ വ്യക്തത വരുത്താം.

മള്‍ട്ടി ഡിവിഷന്‍ ചിട്ടികള്‍

ഒരു മാസം, ഒരാള്‍ക്ക് മാത്രമേ ലേലം വഴിയോ നറുക്കെടുപ്പിലൂടെയോ പണം സ്വന്തമാക്കാന്‍ സാധിക്കൂ എന്നത് ചിട്ടികളിലെ നിയമം. എന്നാല്‍ മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ഒരേ സമയം ഒന്നിലധികം ആളുകള്‍ക്ക് പണം ലഭിക്കും. നറുക്കെടുപ്പിലൂടെ മുഴുവന്‍ തുകയും സ്വന്തമാക്കാനുള്ള സാഹചര്യമാണ് ഇവിടെ നിക്ഷേപകര്‍ക്ക് മുന്നില്‍ തെളിയുന്നത്. ശേഷിക്കുന്നവര്‍ക്ക് ലേലം വിളിച്ച് പണമെടുക്കാനാകുന്നതാണ്. ഒരുപാട് പേര്‍ ലേലം വിളിക്കുന്നതോ അല്ലെങ്കില്‍ ലേലം വിളിയില്‍ മത്സരം ഉണ്ടാകുമ്പോഴോ ലാഭവിഹിതം വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് മറ്റ് വരിക്കാരുടെ മാസത്തവണകളില്‍ കുറവ് വരുത്താന്‍ സഹായിക്കുന്നതുമാണ്.

Also Read: SIP നിക്ഷേപത്തിന് 8-4-3 നിയമം പാലിക്കാം; 5,000 രൂപ കോടികളായി വളരും

കെഎസ്എഫ്ഇ സ്ഥിര നിക്ഷേപങ്ങള്‍

ബാങ്ക് നിക്ഷേപങ്ങള്‍ പോലെ തന്നെ നിങ്ങള്‍ക്ക് കെഎസ്എഫ്ഇയിലും വലിയൊരു തുക സ്ഥിര നിക്ഷേപമായി ഇടാവുന്നതാണ്. എന്നാല്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കാണ് കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം 7.25 ശതമാനം മുതല്‍ 9 ശതമാനം വരെയാണ് കെഎസ്എഫ്ഇ പലിശ നല്‍കുന്നത്. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി.

സുഗമ ഡിപ്പോസിറ്റ് പദ്ധതി

ചിട്ടി തവണകള്‍ എളുപ്പത്തില്‍ അടയ്ക്കാനും നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ പിന്‍വലിക്കാനും സാധിക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് സുഗമ ഡിപ്പോസിറ്റ് പദ്ധതി. പ്രതിവര്‍ഷം 4.50 ശതമാനം പലിശയാണ് കെഎസ്എഫ്ഇ ഇതുവഴി നിക്ഷേപകന് നല്‍കുന്നത്. ഈ പദ്ധതിയില്‍ നിങ്ങളുടെ പണം നൂറ് ശതമാനം സുരക്ഷിതമാണ്. സേവിങ്‌സ് അക്കൗണ്ട് പോലെയാണ് ഇതിന്റെ പ്രവര്‍ത്തനം. ചിട്ടി പിടിച്ച് കിട്ടുന്ന പണം ഈ അക്കൗണ്ടിലേക്ക് മാറ്റി, പലിശ നേടാം.

പ്രവാസി ചിട്ടി

പ്രവാസികളുടെ പണം കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചിട്ടിയാണ് പ്രവാസി ചിട്ടി. ചിട്ടി തിരഞ്ഞെടുക്കുക, തുക അടയ്ക്കുക, ലേലത്തില്‍ പങ്കെടുക്കുക തുടങ്ങി എല്ലാം പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. ചിട്ടി കാലയളവില്‍ വരിക്കാന് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

KSFE chitties are a popular savings and borrowing option in Kerala. Choosing the right chitty amount and timing your auction can help maximise your benefits. Understanding the rules and repayment terms is equally important before joining. Smart planning can help subscribers get better value from their investment.

Follow Us