SIP: കുട്ടികള്‍ക്കായൊരു എസ്‌ഐപി വേണ്ടേ? നടപടിക്രമങ്ങള്‍ എന്തെല്ലാം?

How to Start SIP for Child: കുട്ടികളുടെ നല്ല ഭാവിയ്ക്കായി മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍ തന്നെ പണം നിക്ഷേപിക്കാം. അവര്‍ക്കായി നിക്ഷേപം ആരംഭിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

SIP: കുട്ടികള്‍ക്കായൊരു എസ്‌ഐപി വേണ്ടേ? നടപടിക്രമങ്ങള്‍ എന്തെല്ലാം?

പ്രതീകാത്മക ചിത്രം

Published: 

17 Feb 2026 | 06:16 PM

ഒരു കുഞ്ഞിനെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കാന്‍ ധാരാളം പണം ആവശ്യമാണ്. പഠനം, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് തുടങ്ങി എല്ലാ മേഖലകളിലും കുഞ്ഞ് ശോഭിക്കണമെങ്കില്‍ നല്ല പരിശീലനം ആവശ്യമാണ്. ഡാന്‍സും പാട്ടുമെല്ലാം പഠിച്ച് കുഞ്ഞുങ്ങള്‍ മിടുക്കരായി വളരണമെന്ന് നിങ്ങള്‍ക്കും ആഗ്രഹമില്ലേ? എന്നാല്‍ ഇതെല്ലാം സാധ്യമാക്കി വളര്‍ത്തണമെങ്കില്‍ അവരുടെ പേരില്‍ തന്നെ നിങ്ങള്‍ നിക്ഷേപം ആരംഭിക്കണം.

കുട്ടികളുടെ നല്ല ഭാവിയ്ക്കായി മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍ തന്നെ പണം നിക്ഷേപിക്കാം. അവര്‍ക്കായി നിക്ഷേപം ആരംഭിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

എന്താണ് എസ്‌ഐപി?

എസ്‌ഐപി എന്നത് നിശ്ചിത സമയത്ത് പണം നിക്ഷേപിക്കുന്ന പദ്ധതിയാണെന്ന് ലളിതമായി പറയാം. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം ഓഹരി വിപണിയില്‍ അധിഷ്ഠിതമാണ്. മാര്‍ക്കറ്റിന്റെ പ്രകടനത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് ലാഭവും നഷ്ടവും സംഭവിച്ചേക്കാം. പ്രതിദിനം, ആഴ്ചയില്‍, മാസത്തില്‍, വര്‍ഷത്തില്‍ എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളില്‍ നിങ്ങള്‍ക്ക് നിശ്ചിത തുക ദീര്‍ഘകാലത്തേക്ക് എസ്‌ഐപിയില്‍ നിക്ഷേപിക്കാവുന്നതാണ്.

കുട്ടികള്‍ക്കായി എസ്‌ഐപി

കുട്ടികള്‍ക്ക് വേണ്ടി എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളും ഫണ്ടുകളും പരിശോധിക്കാം.

എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതിനുള്ള ആദ്യ കടമ്പ ആവശ്യമായ രേഖകള്‍ ഉണ്ടാക്കുക എന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ബന്ധുത്വം തെളിയിക്കുന്ന രേഖ, രക്ഷിതാവിന്റെ പാന്‍ കാര്‍ഡ് എന്നിവ ആവശ്യമാണ്. രക്ഷിതാവിന്റെയോ കുട്ടിയുടെയോ ബാങ്ക് അക്കൗണ്ട് നിക്ഷേപത്തിനായി ഉപയോഗിക്കാവുന്നതാണ്.

Also Read: Investment Tips: വരുമാനം കുറവാണെങ്കിലും സമ്പാദ്യം വേണ്ടേ നമുക്ക്? ചെറിയ സംഖ്യ മതിയെന്നേ

കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാവുന്ന ഫണ്ടുകളില്‍ പ്രധാനികളാണ് ഇക്വിറ്റി ഫണ്ടുകളും, ബാലന്‍സ്ഡ് ഫണ്ടുകളും. കുട്ടികള്‍ക്കായുള്ള എസ്‌ഐപികളില്‍ സുരക്ഷിതവും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യവുമായ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.

ഓരോരുത്തരുടെയും സാമ്പത്തികശേഷിക്ക് അനുസരിച്ച് മാസവരി നിശ്ചയിക്കാവുന്നതാണ്. നിങ്ങളുടെ വരുമാനം ഉയരുമ്പോള്‍ നിക്ഷേപസംഖ്യയും ഉയര്‍ത്താം.

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി