LPG Shortage: പേടിക്കേണ്ടാ ബുക്കിങ് പതുക്കെ മതി; എല്‍പിജി ഉത്പാദനം ഇന്ത്യ 30% വര്‍ധിപ്പിച്ചു

LPG Production Up 30% in India: പാചക വാതകത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് അറിയിച്ചത്.

LPG Shortage: പേടിക്കേണ്ടാ ബുക്കിങ് പതുക്കെ മതി; എല്‍പിജി ഉത്പാദനം ഇന്ത്യ 30% വര്‍ധിപ്പിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

13 Mar 2026 | 05:10 PM

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി ഉത്പാദനം വര്‍ധിപ്പിച്ചു. എല്‍പിജിയുടെ ആഭ്യന്തര ഉത്പാദനം 30 ശതമാനം വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ സിലിണ്ടര്‍ ബുക്കിങിന് തിടുക്കം കാണിക്കേണ്ടെന്ന നിര്‍ദേശവും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നു. എല്‍പിജി വിതരണത്തില്‍ യാതൊരുവിധ തടസവും ഉണ്ടാകില്ലെന്ന ഉറപ്പും കേന്ദ്രം ജനങ്ങള്‍ക്ക് നല്‍കി.

പാചക വാതകത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് അറിയിച്ചത്. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും രാജ്യത്തുടനീളമുള്ള വിതരണം തടസമില്ലാതെ തുടരുന്നതിനും മാര്‍ച്ച് 5 മുതല്‍ എല്‍പിജി ഉത്പാദനം ഏകദേശം 30 ശതമാനം വര്‍ധിപ്പിച്ചതായി അവര്‍ പറഞ്ഞു.

യുദ്ധത്തിന് മുമ്പ് ഏകദേശം 55.7 ലക്ഷമായിരുന്നു പ്രതിദിന എല്‍പിജി ബുക്കിങുകള്‍, എന്നാല്‍ നിലവില്‍ അത് 75.7 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഉപഭോക്താക്കള്‍ എല്‍പിജി ക്ഷാമത്തില്‍ പരിഭ്രാന്തരമാണ്. എന്നാല്‍ രാജ്യത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. എല്‍പിജി വിതരണം ചെയ്യുന്നുണ്ടെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Also Read: LPG Gas Booking: ഗ്യാസ് ബുക്കിങ് ഇടവേള വീണ്ടും ഉയര്‍ത്തി; ഇനി മുതല്‍ 45 ദിവസം

എല്‍പിജി വിതരണം തടസങ്ങളില്ലാതെ നടക്കാന്‍ ഇന്ത്യ ഇതിനോടകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എണ്ണ ശുദ്ധീകരണശാലകള്‍ ആവശ്യത്തിന് അസംസ്‌കൃത സ്റ്റോക്കുകളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എല്‍പിജി സിലിണ്ടറുകളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കാന്‍ ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ