Gold Rate: സ്വര്‍ണം-വെള്ളി ഇറക്കുമതിയില്‍ നിയന്ത്രണം; വില ഉയരാന്‍ സാധ്യത?

India Tightens Gold Silver Platinum Imports: ചില ഇറക്കുമതിക്കാര്‍ ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വിവരം. 2010 മുതല്‍ 10 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആസിയാന്‍ കരാറില്‍ ഇന്ത്യയും ഭാഗമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചില പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

Gold Rate: സ്വര്‍ണം-വെള്ളി ഇറക്കുമതിയില്‍ നിയന്ത്രണം; വില ഉയരാന്‍ സാധ്യത?

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 09:40 PM

സ്വതന്ത്ര വ്യാപാര കരാറുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ (Gold, Silver, Platinum Importing) നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിദത്തമോ അല്ലെങ്കില്‍ സംസ്‌കരിച്ചതോ ആയ മുത്തുകള്‍, വിലയേറിയ കല്ലുകള്‍, വിലയേറിയ ലോഹങ്ങള്‍, മറ്റ് വിലയേറിയ വസ്തുക്കള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ്. ഏപ്രില്‍ ഒന്നാം തീയതി മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്.

ആസിയാൻ കരാർ ദുരുപയോഗം ചെയ്തു

ചില ഇറക്കുമതിക്കാര്‍ ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് വിവരം. 2010 മുതല്‍ 10 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആസിയാന്‍ കരാറില്‍ ഇന്ത്യയും ഭാഗമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചില പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

നികുതിയിലെ ആനുകൂല്യങ്ങള്‍ ചൂഷണം ചെയ്തും താരിഫുകളെ മറികടന്നും വ്യാപാരികള്‍ ഉയര്‍ന്ന ലാഭം ഉണ്ടാക്കാന്‍ നോക്കിയതാണ് സര്‍ക്കാരിനെ ഈ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. തായ്‌ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റഡ് ചെയ്യാത്ത ആഭരണങ്ങള്‍ എന്ന പേരില്‍ എത്തുന്ന വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുകയാണ് സര്‍ക്കാർ ഈ നീക്കത്തോടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

Also Read: Kerala Gold Rate: സ്വർണം വെള്ളം കുടിപ്പിക്കുമോ? ഇന്നത്തെ വില അറിഞ്ഞോളൂ…

ആഭരണങ്ങള്‍ക്ക് വില കൂടുമോ?

വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നത് വിതരണം കുറയാന്‍ കാരണമാകും. വിതരണം കുറയുന്നത് സ്വാഭാവികമായും വില വര്‍ധനവിനും വഴിയൊരുക്കും. എന്നാല്‍ ആഭ്യന്തര സ്‌റ്റോക്കും ആവശ്യകതയുമാണ് വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍. പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സർക്കാരിൻ്റെ ഈ നീക്കവും വില വർധനയ്ക്ക് കാരണമാകാനും സാധ്യതയേറെയാണ്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്