Kerala Gold Rate: സ്വർണം വെള്ളം കുടിപ്പിക്കുമോ? ഇന്നത്തെ വില അറിഞ്ഞോളൂ…
Kerala Gold and Silver Rate Today: മാർച്ചിൽ വമ്പൻ ട്വിസ്റ്റാണ് സ്വർണം നടത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായി സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുകയും ചെയ്തു. എന്നിരുന്നാലും തൊട്ടടുത്ത ദിവസം തന്നെ വില വീണ്ടും മുന്നേറി. ഏപ്രിലിൽ എന്താകും എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ.
സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate Today) വീണ്ടും ഉയരുന്നു. ഇന്ന് ഏപ്രിൽ നാലാം തീയതി ഒരു പവന് 1,10,680 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഒരു ഗ്രാം സ്വർണത്തിന് 13,835 രൂപയാണ് നൽകേണ്ടത്. സ്വർത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ഇന്ന് ഗ്രാമിന് 254.90 രൂപ, കിലോയ്ക്ക് 2,54,90 രൂപ നിരക്കിലാണ് വ്യാപാരം.
മാർച്ചിലെ ഇടിവ്
മാർച്ചിൽ വമ്പൻ ട്വിസ്റ്റാണ് സ്വർണം നടത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് വൻ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് മാസത്തിന് ശേഷം ആദ്യമായി സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുകയും ചെയ്തു. എന്നിരുന്നാലും തൊട്ടടുത്ത ദിവസം തന്നെ വില വീണ്ടും മുന്നേറി. ഏപ്രിലിൽ എന്താകും എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. കൂടെ പശ്ചിമേഷ്യൻ സംംഘർഷവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ALSO READ: ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ; ആരോഗ്യ പരിരക്ഷ പദ്ധതിയെത്തുന്നു
ഏപ്രിൽ ഒന്നിന് 111080 രൂപ നിരക്കിലായിരുന്നു വ്യാപാരം. അടുത്ത ദിവസം വില വീണ്ടും കൂടി 1,12,160 രൂപയിലെത്തി. എന്നാൽ മൂന്നാം തീയതി രണ്ട് തവണയാണ് വില മാറിയത്. ഉച്ചയ്ക്ക് ശേഷം 1,09,240 രൂപയായി വില ഇടിഞ്ഞു. സ്വർണവില താഴെയെത്തുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ.
സംഘർഷം തുടരുന്നതിനിടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ് സ്വർണവില കൂടാൻ കാരണം. അതേസമയം, ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്ക ചർച്ചകൾ നടത്താൻ തയ്യാറാകുന്നത് പ്രതീക്ഷ നൽകുന്നുണ്ട്. ആഗോളസാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത കൂടുന്നത് വരുംദിവസങ്ങളിലെ സ്വർണവിലയെ സ്വാധീനിച്ചേക്കും.