PayPal World: അതിര്‍ത്തി കടന്ന് യുപിഐ; ഇന്ത്യക്കാര്‍ക്ക് പേപാല്‍ വേള്‍ഡിലൂടെ പേയ്‌മെന്റ് നടത്താം
PayPal World global platform: എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (യുപിഐ) കൂടാതെ മെർക്കാഡോ പാഗോ, ടെൻപേ ഗ്ലോബൽ എന്നിവയും പേപാല്‍ വേള്‍ഡില്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനകരമാണ്
ന്യൂഡൽഹി: അന്താരാഷ്ട്ര ഇ കൊമേഴ്‌സ് സൈറ്റുകളിൽ യുപിഐ പേയ്‌മെന്റുകൾ നടത്താൻ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുങ്ങുന്നു. പേപാലാണ് ഇതിന് സംവിധാനമൊരുക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഡിജിറ്റൽ വാലറ്റുകളും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ‘പേപാല്‍ വേല്‍ഡി’ലൂടെ ഇന്ത്യൻ ഉപയോക്താക്കൾക്ക് വിദേശത്ത് യുപിഐ ഉപയോഗിക്കാനാകും.
വെന്‍മോയുമായി സഹകരിച്ചുകൊണ്ടാണ് പേപാല്‍ ഇത് നടപ്പിലാക്കുന്നത്. എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റിതേഷ് ശുക്ല ഈ നീക്കത്തെ സ്വാഗതം ചെയ്തു.
പേപാൽ വേൾഡിന്റെ പ്ലാറ്റ്‌ഫോമിൽ യുപിഐ ഉള്‍പ്പെടുത്തുന്നത് യുപിഐയുടെ ആഗോള സാന്നിധ്യം വികസിപ്പിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത് ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Your digital wallet is about to go global. Say hello to PayPal World. PayPal and @Venmo are partnering with some of the world’s largest payment systems and digital wallets – starting with @mercadopago, @NPCI_Intl, and Tenpay Global – to make cross-border payments a breeze. Shop… pic.twitter.com/IYJ1fg8y2H
— PayPal (@PayPal) July 23, 2025
എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ് (യുപിഐ) കൂടാതെ മെർക്കാഡോ പാഗോ, ടെൻപേ ഗ്ലോബൽ എന്നിവയും പേപാല്‍ വേള്‍ഡില്‍ ഉള്‍പ്പെടുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനകരമാണ്.
Read Also: ITR Filing Last Date 2025: ഐടിആർ ഫയൽ ചെയ്തോ? അവസാന തീയതി നീട്ടി, നിങ്ങൾ അറിയേണ്ടതെല്ലാം
ആഗോള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക്, പ്രത്യേകിച്ച് ദൈനംദിന ഇടപാടുകൾക്കായി യുപിഐയെ വളരെയധികം ആശ്രയിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ നീക്കം. യുഎസിലെ വെൻമോ ഉപയോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഓൺലൈൻ വ്യാപാരികൾക്കും ചെറുകിട ബിസിനസുകൾക്കും ഇതിന്റെ നേട്ടം ലഭിക്കും.