AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Honda Unicorn : ഫുൾ ടാങ്ക് അടിച്ചാൽ 780 കിലോമീറ്റർ ഉറപ്പാണ്; അറിയാം മാറ്റമില്ലാത്ത യുണികോണിൻ്റെ ഏറ്റവും പുതിയ ഫീച്ചറുകൾ

New Honda Unicorn Features : 2004ൽ ഹോണ്ട യൂണികോൺ അവതരിപ്പിച്ചുള്ള അതേ ഡിസൈൻ തന്നെയാണ് ഇന്നും നിർമാതാക്കൾ പിന്തുടരുന്നത്. ചെറിയ മാറ്റങ്ങൾ വരുത്തുമെങ്കിലും ആ ഡിസൈൻ നിലനിർത്തുന്നത് ഒരിക്കലും യുണികോണിൻ്റെ വിപണിയെ ബാധിച്ചിട്ടില്ല.

Honda Unicorn : ഫുൾ ടാങ്ക് അടിച്ചാൽ 780 കിലോമീറ്റർ ഉറപ്പാണ്; അറിയാം മാറ്റമില്ലാത്ത യുണികോണിൻ്റെ ഏറ്റവും പുതിയ ഫീച്ചറുകൾ
Honda UnicornImage Credit source: Honda Two Wheelers India Facebook
jenish-thomas
Jenish Thomas | Published: 23 Jul 2025 23:35 PM

മൈലേജാണെല്ലോ ഇന്ത്യക്കാർക്ക് പ്രധാനം, അതിനൊപ്പം നല്ല ഡിസൈനും കൂടി ചേർത്ത് 2004ൽ ഹോണ്ട അവതരിപ്പിച്ച ബൈക്ക് മോഡലായിരുന്നു യുണികോൺ. യുവാക്കളിലും സാധാരണക്കാരിലും ഇടയിൽ യുണികോൺ ഒരു ഇഷ്ട ബൈക്കായി മാറി. യുണികോൺ അവതരിപ്പിച്ച ഇന്ന് 20 പിന്നിടുമ്പോഴും ആ ബൈക്ക് വാങ്ങിക്കാൻ എത്തുന്നവരുടെ എണ്ണം ഇന്നും കുറഞ്ഞിട്ടില്ല. ചെറിയ മാറ്റങ്ങൾ അല്ലാതെ ബൈക്കിൻ്റെ പ്രധാന ഡിസൈനിൽ ഒരു മാറ്റമില്ലാതെയാണ് ഹോണ്ട ഇപ്പോഴും യുണികോണിനെ വിപണിയിൽ എത്തുക്കുന്നത്.

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം അവസാനം അവതരിപ്പിച്ച യുണികോണിൻ്റെ 2025 മോഡലിലും അതേ ഡിസൈൻ തന്നെയാണ് ഹോണ്ട നിലനിർത്തിയത്. എന്നിരുന്നാലും ബൈക്കിൽ പുതിയ നിരവധി സവിശേഷതകൾ കൂടി ചേർത്ത് യൂണികോണിനെ വേറെ ലെവലാക്കിയാണ് പുതിയ മോഡൽ ജാപ്പനീസ് വാഹനനിർമാതാക്കളായ ഹോണ്ട
അവതരിപ്പിച്ചിട്ടുള്ളത്.

ALSO READ : Electric Car : ഫുൾ ചാർജാകാൻ അഞ്ച് മിനിറ്റ് മതി; ഒറ്റ ചാർജിൽ 3000 കിലോമീറ്റർ ലഭിക്കും, വിപ്ലവം സൃഷ്ടിക്കാൻ ചൈനീസ് കമ്പനി

യൂണികോണിൻ്റെ പുതിയ ഫീച്ചറുകൾ

പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഹോണ്ട യൂണികോണിന്റെ സവിശേഷത. ഇതിനുപുറമെ, എൽഇഡി ഹെഡ് ലാമ്പുകൾ, സർവീസ് റിമൈൻഡർ, 15വാട്ട് യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ട് എന്നിവയും മോട്ടോർസൈക്കിളിന്റെ സവിശേഷതകളാണ്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, എക്കോ ഇൻഡിക്കേറ്റർ എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്

163 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട ബൈക്കിന് കരുത്തേകുന്നത്. 13 ബിഎച്ച്പി കരുത്താണ് ഈ എന് ജിന് ഉല് പ്പാദിപ്പിക്കുന്നത്. ഇത് 14.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഗിയർബോക്സുമായാണ് ബൈക്കിന്റെ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഒബിഡി 2 (ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് 2) എന്നിവയും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ ബൈക്ക് പരിധിയേക്കാൾ കൂടുതൽ മലിനമാക്കുന്നില്ല. ഹോണ്ട യൂണികോൺ എആർഎഐ അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 60 കിലോമീറ്ററാണ്. 13 ലിറ്ററാണ് ഇന്ധനക്ഷമത. ഫുൾ ചാർജിൽ 780 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

യുണികോണിൻ്റെ വില

ഹോണ്ട യൂണികോണിന്റെ പുതിയ മോഡലിന്റെ ഓൺ-റോഡ് വില 1.34 ലക്ഷം രൂപ മുതൽ 1.45 ലക്ഷം രൂപ വരെയാണ്. മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ ഹോണ്ട ബൈക്ക് വിപണിയിൽ ലഭ്യമാണ്. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക്, റേഡിയന്റ് റെഡ് മെറ്റാലിക് നിറങ്ങളിൽ ഇത് ലഭ്യമാണ്.