Famers Pension Kerala: കേരളത്തിലെ കര്‍ഷകര്‍ക്ക് മാസം 2,000 രൂപ; എങ്ങനെ അപേക്ഷിക്കാം
Kerala Announces 2,000 Monthly Financial Help for Farmers: 2,000 രൂപയാണ് ഈ പെന്‍ഷന്‍ പദ്ധതി പ്രകാരം കര്‍ഷകരിലേക്ക് എത്തുന്നത്. ഈ തുക കര്‍ഷകര്‍ക്ക് കൈമാറാനായി സര്‍ക്കാര്‍ 24.276 കോടി രൂപ അനുവദിച്ചു.

പ്രതീകാത്മക ചിത്രം
കര്‍ഷകര്‍ക്കായി ധാരാളം ധനസഹായ പദ്ധതികള്‍ രാജ്യത്തുണ്ട്. കേരള സര്‍ക്കാരും പ്രതിമാസ സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് നല്‍കുന്നു. നിലവില്‍ കേരള സര്‍ക്കാരിന്റെ ചെറുകിട-നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നത് 6,201 കര്‍ഷകരാണ്. ഇവര്‍ക്ക് പുറമെ 10,115 പേര്‍ക്ക് കൂടി സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മന്ത്രിസഭാ യോഗം.
എത്ര രൂപ ലഭിക്കും?
പ്രതിമാസം 2,000 രൂപയാണ് ഈ പെന്‍ഷന്‍ പദ്ധതി പ്രകാരം കര്‍ഷകരിലേക്ക് എത്തുന്നത്. ഈ തുക കര്‍ഷകര്‍ക്ക് കൈമാറാനായി സര്‍ക്കാര്‍ 24.276 കോടി രൂപ അനുവദിച്ചു. പുതിയ അപേക്ഷകര്‍ക്ക് ഉടന്‍ തന്നെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനാണ് നീക്കം. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുകയില്ല. 2021ന് ശേഷം 60 വയസ് തികഞ്ഞ 10,115 കര്‍ഷകരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്.
യോഗ്യതകള്‍
60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. 10 ഹെക്ടറില്‍ അതായത് 5 ഏക്കറില്‍ കൂടുതല്‍ കൃഷിഭൂമി ഉണ്ടായിരിക്കരുത്. ഏറ്റവും കുറഞ്ഞത് 10 സെന്റില്‍ എങ്കിലും കൃഷി വേണം. 10 വര്‍ഷമായി കൃഷി ആയിരിക്കണം ഇയാളുടെ മുഖ്യ ഉപജീവനമാര്‍ഗം. വാര്‍ഷിക വരുമാനം ഒന്നരലക്ഷത്തില്‍ കൂടുതലാകാനും പാടില്ല.
Also Read: Senior Citizens Savings Scheme: 5 വർഷത്തെ നിക്ഷേപം, പെൻഷൻ മാത്രം 60,000 രൂപ
എങ്ങനെ അപേക്ഷിക്കാം?
കൃഷി ഭവന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റ്-കൃഷി വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുക.
- ആധാര്‍ കാര്‍ഡ്
- ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍
- വരുമാന സര്‍ട്ടിഫിക്കറ്റ് (ഇത് നിര്‍ബന്ധം)
- ബാങ്ക് പാസ്‌പോര്‍ട്ട്
- സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ
- അംഗത്വ ഫീസ് 25 രൂപ
തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം.