Kerala Gold Rate: സ്വർണം കൈവിട്ട കളിയിൽ, വില പ്രശ്നമാ…, വൻ വർദ്ധനവ്

Kerala Gold and Silver Rate Today : വിവാഹ സീസണും അക്ഷയതൃതീയയും വരുന്ന ഈ സമയത്ത് സ്വർണവില എങ്ങനെയാകുമെന്ന ആശങ്കയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളും സ്വർണ വിലയെ ബാധിക്കുന്നുണ്ട്.

Kerala Gold Rate: സ്വർണം കൈവിട്ട കളിയിൽ, വില പ്രശ്നമാ..., വൻ വർദ്ധനവ്

പ്രതീകാത്മക ചിത്രം

Updated On: 

23 Apr 2026 | 10:50 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. കഴിഞ്ഞ ദിവസം 1,11,800 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് വില കൂടി. 1,080 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,12,880 രൂപയായി ഉയർന്നു. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ​ഗ്രാമിന് 14,110 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ​ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് വില.

വിവാഹ സീസണും അക്ഷയതൃതീയയും വരുന്ന ഈ സമയത്ത് സ്വർണവില എങ്ങനെയാകുമെന്ന ആശങ്കയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളും സ്വർണവിലയെ ബാധിക്കുന്നുണ്ട്.

ALSO READ: കോഴിയിറച്ചി കൂട്ടിയൊരു പിടിപിടിക്കാം; വില പിന്നെയും താഴോട്ടോ?

ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിലും സ്വർണവില നിർണയിക്കുന്നത്. കൂടാതെ, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവയും സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

വില ഇനിയെങ്ങോട്ട്?

പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് സ്വർണവിലയുടെ സഞ്ചാരത്തെ തീരുമാനിക്കുന്നത്. ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ എങ്ങുമെത്താത്തത് വിലയെ സ്വാധീനിക്കുന്നുണ്ട്.  ഹോർമുസ് കേന്ദ്രീകരിച്ച് പ്രതികാരം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം ഇറാനെ മാത്രമല്ല, ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ബാധിക്കും. ചരക്ക് ഗതാഗതം തടസപ്പെടുത്തുമെന്ന പ്രഖ്യാപനം സ്വർണമുൾപ്പെടെയുള്ളവയുടെ വിലയെ ബാധിക്കും.

സാധാരണയായി യുദ്ധം തുടങ്ങിയാൽ സ്വർണം ഉൾപ്പെടെയുള്ളവയുടെ വില കൂടുകയാണ് പതിവ്. എന്നാൽ ഇത്തവണ കഥ മാറി, പതിവിന് വിപരീതമായി വില ഉയരുകയായിരുന്നു. യുദ്ധം പോലുള്ള പ്രതിസന്ധികൾ വരുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാറുണ്ട്. ഇതാണ് അവയുടെ വില വർദ്ധിക്കാൻ കാരണമാകുന്നത്. എന്നാൽ ഇറാൻ – ഇസ്രായേൽ – യുഎസ് സംഘർഷത്തിൽ വില കുറയാൻ പ്രധാന കാരണം ഡോളറിന്റെ മൂല്യമാണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം ഡോളറാണ്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്നതും ഡോളർ ഇൻഡക്സ് ഉയർന്നു നിൽക്കുന്നതും സ്വർണത്തിന് തിരിച്ചടിയായി. അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ നിരക്കുകളും സ്വർണവിലയെ ബാധിക്കുന്നുണ്ട്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു