Kerala Gold Rate: സ്വർണം ഒരു ലക്ഷത്തിനും താഴെയെത്തും; ഞെട്ടിച്ച് ഇന്നത്തെ വില

Kerala Gold, Silver Rate: സാധാരണയായി യുദ്ധം, മറ്റ് സംഘർഷങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില ഉയരാറാണ് പതിവ്. എന്നാൽ യുഎസ് ഡോളർ കുതിക്കുന്നതും യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളുമാണ് സ്വർണവില കുറയ്ക്കുന്നത്.

Kerala Gold Rate: സ്വർണം ഒരു ലക്ഷത്തിനും താഴെയെത്തും; ഞെട്ടിച്ച് ഇന്നത്തെ വില

പ്രതീകാത്മക ചിത്രം

Updated On: 

13 Mar 2026 | 09:38 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ഇന്ന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,18,240 രൂപയായി. ഗ്രാമിന് 14,780 രൂപയാണ് നൽകേണ്ടത്. വിപണിവില താഴ്ന്നെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ‌ വില വീണ്ടും കഠിനമാകും. അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ​ഗ്രാമിന് 279.90 രൂപയും കിലോ​ഗ്രാമിന് 2,79,900 ‌രൂപയുമാണ് നൽകേണ്ടത്.

കഴിഞ്ഞ രണ്ട് ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില വീണ്ടും താഴുകയാണ്. ഈ ട്രെൻഡ് തുടർന്നാൽ അധികം വൈകാതെ പവന്റെ വില ഒരു ലക്ഷത്തിനും താഴെയെത്തും. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വ‍ർണവില ചാഞ്ചാട്ടത്തിന് പ്രധാന കാരണം. കൂടെ ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും നിക്ഷേപകരുടെ ഡിമാൻഡും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

ALSO READ: സ്വ‍ർണത്തെയും വെള്ളിയെയും സൈഡാക്കി, നിക്ഷേപകരെ അമ്പരപ്പിച്ച് മറ്റൊരു ലോഹം

സാധാരണയായി യുദ്ധം, മറ്റ് സംഘർഷങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില ഉയരാറാണ് പതിവ്. എന്നാൽ യുഎസ് ഡോളർ കുതിക്കുന്നതും യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളുമാണ് സ്വർണവില കുറയ്ക്കുന്നത്.

മാർച്ച് മാസത്തെ സ്വർണവില

മാർച്ച് 1 – 1,26,920

മാർച്ച് 2 – 124520

മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)

മാർച്ച് 3 – 124680

മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)

മാർച്ച് 4 – 120640

മാർച്ച് 5 – 119920

മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)

മാർച്ച് 6 – 118880

മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)

മാർച്ച് 7 – 120000

മാർച്ച് 8 – 120000

മാർച്ച് 9 – 118560

മാർച്ച് 10 – 1,19,080

മാർച്ച് 11 – 119760

മാർച്ച് 11 – 1,19,320 (വൈകിട്ട്)

മാർച്ച് 12 – 1,18,960

മാർച്ച് 13 – 1,18,240

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ