Gold Rate Forecast: ഒരു ഗ്രാം സ്വർണം 20,000 രൂപ, കണ്ണുതള്ളേണ്ട, സംഭവിക്കും!
Kerala Gold Rate Forecast: 1979-ന് ശേഷമുള്ള ഏറ്റവും ശക്തമായ വാര്‍ഷിക വരുമാനമാണ് കഴിഞ്ഞ വർഷം സ്വർണം സമ്മാനിച്ചത്. വിവാഹക്കാലമെത്തിയതോടെ വിലയിൽ എന്തെങ്കിലും കുറവ് സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ.
സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ ഉണ്ടാകുന്ന മുന്നേറ്റം സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ പിന്നിട്ട സ്വർണം ഇടയ്ക്ക് 98,000ലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ആ ആശ്വാസത്തിന് അൽപായുസ് മാത്രമാണ് ഉണ്ടായിരുന്നു. വീണ്ടും ഒരു ലക്ഷത്തിലേക്ക് തന്നെ വില കുതിക്കുകയാണ്. പ്രത്യേകിച്ച് വിവാഹക്കാലമെത്തിയതോടെ വിലയിൽ എന്തെങ്കിലും കുറവ് സംഭവിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ.
1979-ന് ശേഷമുള്ള ഏറ്റവും ശക്തമായ വാര്‍ഷിക വരുമാനമാണ് കഴിഞ്ഞ വർഷം സ്വർണം സമ്മാനിച്ചത്. ഫെഡ് പലിശനിരക്ക്, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, തുടര്‍ച്ചയായ സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍, ഇടിഎഫ് നിക്ഷേപം തുടരുന്നതിനൊപ്പം യുഎസ് ഡോളറിന്റെ മൂല്യം കുറയുന്നത് തുടങ്ങി സ്വർണത്തിന് അനുകൂല ഘടകങ്ങൾ നിരവധിയാണ്. ഇവയുടെ പിൻബലത്തില്‍ സ്വര്‍ണം 2026 ല്‍ സ്ഥിരമായി പ്രകടനം തുടരുമെന്ന് ആനന്ദ് രതി ഷെയേഴ്സ് & സ്റ്റോക്ക് ബ്രോക്കേഴ്സിലെ മനീഷ് ശര്‍മ്മ പറയുന്നു.
നിലവിൽ ഒരു പവന് 99,600 രൂപയാണ് വില. ഒരു ലക്ഷം കടക്കാൻ ചെറിയ ദൂരം മാത്രം. വിപണിവില 99,600 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ALSO READ: ആശ്വസിക്കേണ്ട, നേരിയ ഇടിവ് മാത്രം; ഒരു പവൻ സ്വർണം ഒരു ലക്ഷം തന്നെ!
ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരും. ഗ്രാമിന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 12450 രൂപയാണ് നൽകേണ്ടത്. ജനുവരി രണ്ടാം തീയതി 12,485 രൂപയായിരുന്നു.
നിലവിലെ ട്രെന്റ് തുടരുകയാണെങ്കിൽ 2026ന്റെ അവസാനത്തിൽ സ്വർണവില പവന് രണ്ട് ലക്ഷമായും ഗ്രാമിന് ഇരുപതിനായിരമായും ഉയർന്നേക്കും. കഴിഞ്ഞ ആഴ്ചത്തെ പോലെ തന്നെ വരും ആഴ്ചയിലും സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ വരുന്ന ആഴ്ച പവന് വീണ്ടും ഒരു ലക്ഷം പിന്നിട്ടേക്കും.