AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ആശ്വാസമില്ല! സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Price Latest Update: ഈ മാസം 14നാണ് സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ ഒമ്പതിനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വിപണി കീഴടക്കിയത്. അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 9105 രൂപയാണ്.

Kerala Gold Rate: ആശ്വാസമില്ല! സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold RateImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 17 Jul 2025 09:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്നലെ 360 രൂപയാണ് ഒരു പവന് കുറഞ്ഞതെങ്കിൽ ഇന്ന് 40 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണവില Rs. 72,840 ലേക്ക് എത്തിയിരിക്കുകയാണ്. എങ്കിലും ആശ്വാസകരമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 9105 രൂപയാണ്. അഞ്ച് രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

ഈ മാസം 14നാണ് സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ ഒമ്പതിനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം വിപണി കീഴടക്കിയത്. 72,000 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതേസമയം ജൂലൈ 10 മുതൽ സ്വർണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. അതിന് ശേഷം ജൂലൈ 15നാണ് അല്പം ആശ്വാസത്തിലേക്ക് സ്വർണവില എത്തുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചിങ്ങം മാസം എത്തുന്നതോടെ വീണ്ടും വില ഉയരാനാണ് സാധ്യത. വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് വില കുറയുന്ന സമയത്ത് മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് കേരളത്തിലെ സ്വര്‍ണ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. വരും ദിവസങ്ങളിൽ സ്വർണവില കൂടുമോ കുറയുമോ എന്നുള്ളത് കണ്ടറിയണം.

Updating….