AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: പൊന്ന് വാങ്ങാന്‍ ഇന്ന് പോകണോ? ഇന്നത്തെ സ്വര്‍ണവില ഇതാ

One Pavan Gold Rate on March 31 Tuesday: രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വീണ്ടും 4,500 ഡോളറിന് മുകളിലേക്ക് എത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഡിപ് ബെയിങ് ട്രെന്‍ഡ് തുടരുന്നതും സ്വര്‍ണത്തിന് കരുത്തേകുന്നു. വിലയിടിവില്‍ സ്വര്‍ണം വാങ്ങല്‍ നിരക്ക് ഉയരുന്നതാണ് ഡിപ് ബെയിങ്. അവസരം മുതലെടുക്കാന്‍ കൂടുതലാളുകള്‍ എത്തുന്നത് വില ഇനിയും ഇരട്ടിയാക്കും.

Kerala Gold Rate: പൊന്ന് വാങ്ങാന്‍ ഇന്ന് പോകണോ? ഇന്നത്തെ സ്വര്‍ണവില ഇതാ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 31 Mar 2026 | 09:37 AM

സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം…കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. മാര്‍ച്ച് 30ന് ഉണ്ടായിരുന്ന അതേ നിരക്കില്‍ തന്നെയായിരിക്കും ഇന്നത്തെയും വില്‍പന. 1,09,480 രൂപയാണ് ഒരു പവന്റെ ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 13,685 രൂപയാണ് നല്‍കേണ്ടി വരിക.  എന്നാല്‍ ഈ നിരക്കില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.

പശ്ചിമേഷ്യന്‍ യുദ്ധം ഒന്ന് കുറയുമ്പോള്‍ സ്വര്‍ണം വീണ്ടും മലകയറ്റം ആരംഭിക്കും. വിലയില്‍ സ്ഥിരത പുലര്‍ത്താന്‍ ഇതുവരെ സ്വര്‍ണത്തിനായിട്ടില്ല. മാര്‍ച്ച് 30ന് മൂന്ന് തവണയാണ് സ്വര്‍ണവില മാറിമറിഞ്ഞത്. രാവിലെ 600 രൂപ കുറച്ച് ആശ്വാസം പകര്‍ന്നപ്പോള്‍ പിന്നീട് രണ്ട് തവണ വില കൂട്ടി ഞെട്ടിച്ചു. രാത്രി വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ സ്വര്‍ണം ഒരു പവന് 1,09,480 ആയിരുന്നു വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വീണ്ടും 4,500 ഡോളറിന് മുകളിലേക്ക് എത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഡിപ് ബെയിങ് ട്രെന്‍ഡ് തുടരുന്നതും സ്വര്‍ണത്തിന് കരുത്തേകുന്നു. വിലയിടിവില്‍ സ്വര്‍ണം വാങ്ങല്‍ നിരക്ക് ഉയരുന്നതാണ് ഡിപ് ബെയിങ്. അവസരം മുതലെടുക്കാന്‍ കൂടുതലാളുകള്‍ എത്തുന്നത് വില ഇനിയും ഇരട്ടിയാക്കും.

Also Read: Kerala Gold Rate: സ്വർണം വൻ കുതിപ്പിൽ, മൂന്നാമതും വില കൂടി

ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് പതിച്ചതും കാര്യങ്ങള്‍ മോശമാക്കും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.21 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് മൂല്യം ഇടിയുന്നതിന് പ്രധാന കാരണം.

Follow Us