AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണം വാങ്ങിക്കാനിത് ബെസ്റ്റ് ടൈം; ഇന്നത്തെ വില അറിയേണ്ടേ?

Gold Price December 1st: തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം നിരാശ നല്‍കികൊണ്ട് മുന്നേറിയിരുന്ന സ്വര്‍ണമാണ് തത്കാലത്തേക്ക് സഡന്‍ ബ്രേക്കിട്ട് നിന്നിരിക്കുന്നത്.

Kerala Gold Rate: സ്വര്‍ണം വാങ്ങിക്കാനിത് ബെസ്റ്റ് ടൈം; ഇന്നത്തെ വില അറിയേണ്ടേ?
സ്വര്‍ണം (Image Credits: Getty Images)
shiji-mk
Shiji M K | Updated On: 01 Dec 2024 09:37 AM

സംസ്ഥാനത്ത് ഇത് സ്വര്‍ണം വാങ്ങിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയം. തുടര്‍ച്ചയായ വില വര്‍ധനവുകള്‍ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കെല്ലാം നിരാശ നല്‍കികൊണ്ട് മുന്നേറിയിരുന്ന സ്വര്‍ണമാണ് തത്കാലത്തേക്ക് സഡന്‍ ബ്രേക്കിട്ട് നിന്നിരിക്കുന്നത്.

വില കുറവല്ല രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അല്‍പമൊന്ന് ആശ്വസിക്കാന്‍ ഈ വിലക്കുറവ് സമ്മാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത് 57,200 രൂപയിലാണ്. 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 7,150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 10 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വിലക്കുറഞ്ഞത്.

57,200 രൂപയില്‍ തന്നെയാണ് കഴിഞ്ഞ ദിവസവും സ്വര്‍ണ വ്യാപാരം നടന്നത്. വെള്ളിയാഴ്ച 560 രൂപയായിരുന്നു ഒറ്റയടിക്ക് സ്വര്‍ണത്തിന് വര്‍ധിച്ചത്. അത്രകണ്ട് വിലക്കുറഞ്ഞില്ലെങ്കിലും 80 രൂപ കുറഞ്ഞതും നിലവിലെ സാഹചര്യത്തില്‍ വലിയ കാര്യം തന്നെയാണ്.

നവംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും വില ദിനംപ്രതി വര്‍ധിപ്പിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറിയത്. നവംബര്‍ മാസത്തെ വില പരിശോധിച്ചാലോ?

Also Read: Kerala Gold Price: ആശ്വസിക്കാമോ…? സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്

നവംബറിലെ സ്വര്‍ണവിലകള്‍ ഇങ്ങനെ

  1. നവംബര്‍ 1 59,080 രൂപ
  2. നവംബര്‍ 2 58,960 രൂപ
  3. നവംബര്‍ 3 58,960 രൂപ
  4. നവംബര്‍ 4 58,960 രൂപ
  5. നവംബര്‍ 5 58,840 രൂപ
  6. നവംബര്‍ 6 58,920 രൂപ
  7. നവംബര്‍ 7 57,600 രൂപ
  8. നവംബര്‍ 8 58,280 രൂപ
  9. നവംബര്‍ 9 58,200 രൂപ
  10. നവംബര്‍ 10 58,200 രൂപ
  11. നവംബര്‍ 11 57,760 രൂപ
  12. നവംബര്‍ 12 56,680 രൂപ
  13. നവംബര്‍ 13 56,360 രൂപ
  14. നവംബര്‍ 14 55,480 രൂപ
  15. നവംബര്‍ 15 55,560 രൂപ
  16. നവംബര്‍ 16 55,480 രൂപ
  17. നവംബര്‍ 18 55,920 രൂപ
  18. നവംബര്‍ 19 56,520 രൂപ
  19. നവംബര്‍ 20 56,920 രൂപ
  20. നവംബര്‍ 21 57,160 രൂപ
  21. നവംബര്‍ 22 57,800 രൂപ
  22. നവംബര്‍ 23 58,400 രൂപ
  23. നവംബര്‍ 24 58,400 രൂപ
  24. നവംബര്‍ 25- 57,600 രൂപ
  25. നവംബര്‍ 26- 56,640 രൂപ
  26. നവംബര്‍ 27- 56,840 രൂപ
  27. നവംബര്‍ 28- 56,720 രൂപ
  28. നവംബര്‍ 29- 57,280 രൂപ
  29. നവംബര്‍ 30- 57,200 രൂപ