AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ration Distribution: ഒരു ലിറ്റർ എന്ന് പറഞ്ഞ് പറ്റിച്ചോ? കിട്ടുന്നത് അര ലിറ്റർ മണ്ണെണ്ണ

Kerala Kerosene Shortage: 1 ലിറ്റര്‍ മണ്ണെണ്ണ ഒരിടത്തും വിതരണം ചെയ്യുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നവംബര്‍ മാസത്തെ അര ലിറ്റര്‍ മണ്ണെണ്ണയാണോ അല്ലെങ്കില്‍ ഇത് ഡിസംബറിലേതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Ration Distribution: ഒരു ലിറ്റർ എന്ന് പറഞ്ഞ് പറ്റിച്ചോ? കിട്ടുന്നത് അര ലിറ്റർ മണ്ണെണ്ണ
മണ്ണെണ്ണImage Credit source: Social Media
shiji-mk
Shiji M K | Published: 07 Dec 2025 09:01 AM

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിച്ചു. എല്ലാ മാസവും ലഭിക്കുന്ന ധാന്യങ്ങള്‍ക്കൊപ്പം ഇത്തവണ മണ്ണെണ്ണ കൂടി വിതരണം ചെയ്യുന്നുവെന്നതാണ് പ്രത്യേകത. കഴിഞ്ഞ മാസം ലഭിക്കാതിരുന്ന അര ലിറ്റര്‍ മണ്ണെണ്ണ കൂടി ചേര്‍ത്ത് ഈ മാസം ഒരു ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിതരണം ചെയ്യുന്നത് അര ലിറ്റര്‍ മണ്ണെണ്ണ.

1 ലിറ്റര്‍ മണ്ണെണ്ണ ഒരിടത്തും വിതരണം ചെയ്യുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നവംബര്‍ മാസത്തെ അര ലിറ്റര്‍ മണ്ണെണ്ണയാണോ അല്ലെങ്കില്‍ ഇത് ഡിസംബറിലേതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. നവംബറിലെ മണ്ണെണ്ണയാണ് ഇപ്പോള്‍ ലഭിക്കുന്നതെങ്കില്‍ ഈ മാസത്തേതിനായി ഇനിയെത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ഉപഭോക്താക്കള്‍ ചോദിക്കുന്നു.

അതേസമയം, ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷനില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അറിയും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ അരിയും അധികമായി വിതരണം ചെയ്യുന്നുണ്ട്.

ക്രിസ്മസിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ

ക്രിസ്മസ് പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് ഗംഭീര ഓഫറുമായി സപ്ലൈകോ. സപ്ലൈകോ വില്‍പനശാലകള്‍ വഴി കാര്‍ഡ് ഒന്നിന് പ്രതിമാസം രണ്ട് ലിറ്റ് വെളിച്ചെണ്ണ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നേരത്തെ അറിയിച്ചിരുന്നു. അത് ക്രിസ്മസോടെ ആരംഭിക്കുമെന്നാണ് വിവരം.

Also Read: Kerosene Prices: പൊള്ളിച്ച് മണ്ണെണ്ണ വില, 13 രൂപയുടെ വർദ്ധനവ്; ലിറ്ററിന് കൊടുക്കേണ്ടത്….

നിലവില്‍ കാര്‍ഡ് ഒന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് വിതരണം ചെയ്യുന്നത്. സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണ ലിറ്ററിന് 359 രൂപയും കേര ബ്രാന്‍ഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയുമാണ് വില.