AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണം പതുങ്ങിയത് കുതിക്കാന്‍ തന്നെ; വിലക്കുറച്ചതൊന്നും കണ്ട് മോഹിക്കേണ്ട

Gold Rate Forecast from Monday, December 8: നിലവിലെ വിലയിടിവിനെ സ്വര്‍ണ നിരക്കിലെ തിരുത്തലായി വ്യാഖ്യാനിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളറിലാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് സ്വര്‍ണവിലയ്ക്ക് കരുത്തേകി.

Kerala Gold Rate: സ്വര്‍ണം പതുങ്ങിയത് കുതിക്കാന്‍ തന്നെ; വിലക്കുറച്ചതൊന്നും കണ്ട് മോഹിക്കേണ്ട
പ്രതീകാത്മക ചിത്രം Image Credit source: Alexandra Shmeleva/Getty Images
shiji-mk
Shiji M K | Updated On: 07 Dec 2025 07:44 AM

റെക്കോഡ് നിരക്കില്‍ കുതിച്ച സ്വര്‍ണം ഡിസംബര്‍ ആറ് ശനിയാഴ്ച ചെറുതായൊന്ന് ബ്രേക്കിട്ടു. ചെറിയൊരു ബ്രേക്കിടല്‍ എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം, കാരണം കാര്യമായ ഒരിടിവ് സ്വര്‍ണവിലയില്‍ സംഭവിച്ചിട്ടില്ല. എന്നായിരിക്കും സ്വര്‍ണം വീണ്ടും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. ആഴ്ചയുടെ ഒടുക്കത്തില്‍ സംഭവിച്ച ഈ വിലയിടിവ് ഡിസംബറിലെ ശേഷിക്കുന്ന ദിവസങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുണ്ടോ?

നിലവിലെ വിലയിടിവിനെ സ്വര്‍ണ നിരക്കിലെ തിരുത്തലായി വ്യാഖ്യാനിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളറിലാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് സ്വര്‍ണവിലയ്ക്ക് കരുത്തേകി. ഡോളര്‍ കരുത്ത് പ്രാപിക്കുമ്പോഴും രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യില്ല.

ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യയിലെ സ്വര്‍ണനിരക്കിനെ സ്വാധീനിക്കുന്നുണ്ട്. വിവിധ കേന്ദ്ര ബാങ്കുകള്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങിക്കുന്നത് തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യതയെന്നും പറയപ്പെടുന്നു.

വില കുറയാന്‍ സാധ്യതയുണ്ടോ?

ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25 ശതമാനത്തിലേക്ക് എത്തിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത്. റിപ്പോ നിരക്ക് കുറഞ്ഞത്, സ്വര്‍ണത്തെ പോസിറ്റീവായി ബാധിച്ചുവെന്ന് അനുമാനിക്കാം. കുറഞ്ഞ അവസരച്ചെലവ് മൂലം പണപ്പെരുത്തിനെതിരെയുള്ള ആയുധമായി ആളുകള്‍ സ്വര്‍ണത്തെ ഉപയോഗിക്കുന്നു.

ഡോളര്‍ കരുത്തുകാട്ടുമ്പോള്‍ സ്വര്‍ണവില കുറയുമെങ്കിലും രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് നല്ലതല്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുതല്‍ ദുര്‍ബലമാകാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

Also Read: Gold Rate: സ്വര്‍ണം ഔണ്‍സിന് 5000 ഡോളറായാല്‍ കേരളത്തില്‍ എത്ര രൂപ വിലവരും?

അതിന് പുറമെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമോ ഇല്ലയോ എന്നതാണ്. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ സ്വര്‍ണത്തിന് വീണ്ടും വില വര്‍ധിക്കും. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തിയാല്‍ വില കുറയാനാണ് സാധ്യത. പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ സുരക്ഷിതവും ലാഭകരവുമായ നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. ഇതാണ് വില വര്‍ധനവിന് കാരണമാകുന്നത്.