AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Manufacturing Jobs: നിർമ്മാണമേഖലയിൽ വൻ തൊഴിൽ വർദ്ധനവ്; 1.4 കോടി പുതിയ ജോലികൾ; മുന്നിൽ ഇക്കൂട്ടർ….

Manufacturing Jobs In India: 2024-ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 1.2 കോടി കസ്റ്റം തയ്യൽ തൊഴിലാളികളുണ്ട്. ഇന്ത്യയിലെ മൊത്തം നിർമ്മാണ തൊഴിലാളികളിൽ ആറിൽ ഒരാൾ തയ്യൽ ജോലിയാണ് ചെയ്യുന്നത്.

Manufacturing Jobs: നിർമ്മാണമേഖലയിൽ വൻ തൊഴിൽ വർദ്ധനവ്; 1.4 കോടി പുതിയ ജോലികൾ; മുന്നിൽ ഇക്കൂട്ടർ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 06 Dec 2025 13:55 PM

രാജ്യത്തെ നിർമ്മാണ മേഖല കഴിഞ്ഞ ആറ് വർഷത്തിനിടെ 1.4 കോടിയിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി റിപ്പോർട്ട്. 2018-നും 2024-നും ഇടയിൽ ഏകദേശം 1.4 കോടി പുതിയ ജോലികളാണ് സ‍ൃഷ്ടിക്കപ്പപെട്ടത്. ഇവയിൽ മുന്നിലുള്ളത് തയ്യൽ മേഖലയാണ്.

കസ്റ്റം തയ്യൽ മേഖല കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ വളർച്ചയാണ് നേടിയത്. 2024-ലെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഏകദേശം 1.2 കോടി കസ്റ്റം തയ്യൽ തൊഴിലാളികളുണ്ട്. ഇന്ത്യയിലെ മൊത്തം നിർമ്മാണ തൊഴിലാളികളിൽ ആറിൽ ഒരാൾ തയ്യൽ ജോലിയാണ് ചെയ്യുന്നത്. റിപ്പോർട്ട് അനുസരിച്ച്, 2018 മുതൽ സൃഷ്ടിക്കപ്പെട്ട ഓരോ അഞ്ച് പുതിയ നിർമ്മാണ ജോലികളിലും രണ്ടെണ്ണം കസ്റ്റം ടെയ്‌ലർമാരുമായി ബന്ധപ്പെട്ടുള്ളതാണ്.

 

കോവിഡ് മഹാമാരിക്ക് ശേഷം

 

2021-ന് ശേഷം ഇന്ത്യൻ നിർമ്മാണ മേഖലയിൽ പ്രത്യേകിച്ച് തയ്യൽ മേഖലയിൽ വൻ മുന്നേറ്റമാണ് സംഭവിച്ചത്. 2024 ആയപ്പോഴേക്കും തയ്യൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 50 ലക്ഷം ആയി വർദ്ധിച്ചു. അതേസമയം, മറ്റ് എല്ലാ നിർമ്മാണ വിഭാഗങ്ങളിൽ നിന്നുമായി മൊത്തം 90 ലക്ഷം പുതിയ ജോലികളാണ് സൃഷ്ടിക്കപ്പെട്ടത്.

കസ്റ്റം-ഫിറ്റ് വസ്ത്രങ്ങൾക്കുള്ള താൽപ്പര്യം, ചെറുകിട നഗരങ്ങളിലെ വളർച്ച, ചെറുകിട സംരംഭകരുടെ വളർച്ചയെല്ലാം ഈ മുന്നേറ്റത്തിന് കാരണമാണ്. കൂടാതെ, കണക്കുകൾ പ്രകാരം സ്ത്രീകളുടെ പങ്കാളിത്തവും കുതിച്ചുയരുന്നുണ്ട്. 2018-നും 2024-നും ഇടയിൽ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ച ഒരു കോടിയിലധികം സ്ത്രീകളിൽ ഏകദേശം 60 ലക്ഷം പേരും കസ്റ്റം തയ്യൽ തൊഴിലാളികളായിരുന്നു. 2024-ൽ തയ്യൽ തൊഴിലാളികളിൽ 72 ശതമാനവും സ്ത്രീകളാണ്.