Kerala Gold Rate: പൊന്നിനെന്താ പവർ, സ്വർണവില ഉയർന്ന് തന്നെ; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്.

Kerala Gold Rate: പൊന്നിനെന്താ പവർ, സ്വർണവില ഉയർന്ന് തന്നെ; ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

11 Sep 2025 10:15 AM

റെക്കോർഡുകൾ തകർത്ത് സ്വർണവില. സാധാരണക്കാർക്ക് ഇരുട്ടടി നൽകിയാണ് പൊന്നിന്റെ കുതിപ്പ്. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 81,000 കടന്നത്. ഇന്നലെ ഒരു പവന്റെ വില 81,040 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 10,130 രൂപയാണ് നൽകേണ്ടിയിരുന്നത്.

ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 81,040 രൂപ, ഒരു ​ഗ്രാമിന് 10,130 രൂപ എന്ന നിലയിലാണ് വ്യാപാരം. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

ALSO READ: 8699 രൂപ ഇഎംഐയിൽ 1 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പ, എവിടെ കിട്ടും

സ്വർണവിലയിൽ മാറ്റമുണ്ടാകുമോ എന്നാണ് സാധാരണക്കാരും ആഭരണപ്രേമികളും ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്നലെ സ്വര്‍ണവില ഔണ്‍സിന് 3,583 ഡോളറായിരുന്നു. നിലവിലെ ആഗോള രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി സ്വര്‍ണവിലയില്‍ അടിക്കടി കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് ധനകാര്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

തങ്കത്തിന്റെ ആഗോള മാര്‍ക്കറ്റിലെ സ്ഥിരതയില്ലായ്മയും ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകളും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. ചിങ്ങമാസം കല്യാണ സീസൺ ആയതിനാൽ സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാൻഡ് കൂടുതലാണ്. കൂടാതെ ദീപാവലി പോലെയുള്ള ഉത്സവാഘോഷങ്ങളും സ്വർണവിലയെ സ്വാധീനിക്കും.  ഇതെല്ലാം സ്വർണവില വർദ്ധിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്