Kerala Gold Rate: പൊന്നല്‍പം ഗമയിലാണ്, വാങ്ങണോ? സെപ്റ്റംബര്‍ 18-ലെ സ്വര്‍ണവില
One Pavan Gold Rate on September 18 Friday: അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബര്‍ 16ന് പലിശനിരക്കില്‍ 25 അടിസ്ഥാന പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ഇതോടെ പലിശനിരക്ക് 3.75 മുതല്‍ 4 ശതമാനം വരെയായി. ഈ വര്‍ഷം ഇനിയും ഒരു പലിശവര്‍ധനവ് ഉണ്ടാകാമെന്ന സൂചനയും അധികൃതര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഉയര്‍ന്ന പലിശനിരക്ക് പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണം സാധാരണയായി കുറയ്ക്കുന്നതാണ്.

ഇന്നത്തെ സ്വര്‍ണവില
സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ നിങ്ങള്‍ക്ക്? എന്നാല്‍ വില അല്‍പം കൂടിയിട്ടുണ്ട് കേട്ടോ. സെപ്റ്റംബര്‍ 17 ന് ഉണ്ടായിരുന്ന വിലയില്‍ നിന്ന് 1,160 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഇതോടെ 1,13,240 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 145 രൂപ ഉയര്‍ന്ന് 14,155 രൂപയുമായി ഇന്നത്തെ വില.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വീണ്ടും ഉണര്‍വ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,340 ഡോളറിന് മുകളിലേക്ക് തിരിച്ചെത്തി. അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ കുറവും അസംസ്‌കൃത എണ്ണവില താഴ്ന്നതും യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറഞ്ഞതുമാണ് നിലവില്‍ സ്വര്‍ണവില ഉയരാന്‍ പ്രേരിപ്പിച്ചത്.
സ്പോട്ട് സ്വര്‍ണം ഔണ്‍സിന് ഏകദേശം 4,348.20 ഡോളറിലാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ നിന്ന് 1.83 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വെള്ളിയുടെ വിലയും ശക്തമായി ഉയര്‍ന്നു. ഔണ്‍സിന് 65.12 ഡോളറിലെത്തിയ വെള്ളി 3.59 ശതമാനം നേട്ടം രേഖപ്പെടുത്തി.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബര്‍ 16ന് പലിശനിരക്കില്‍ 25 അടിസ്ഥാന പോയിന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ഇതോടെ പലിശനിരക്ക് 3.75 മുതല്‍ 4 ശതമാനം വരെയായി. ഈ വര്‍ഷം ഇനിയും ഒരു പലിശവര്‍ധനവ് ഉണ്ടാകാമെന്ന സൂചനയും അധികൃതര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഉയര്‍ന്ന പലിശനിരക്ക് പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണം സാധാരണയായി കുറയ്ക്കുന്നതാണ്.
Also Read: Kerala Gold Rate Today: സ്വർണ്ണത്തിന്റെ പോക്ക് എങ്ങോട്ട്? ഇന്നത്തെ നിരക്ക് അറിയാം
എന്നാല്‍ കഴിഞ്ഞ ദിവസം എണ്ണവിലയിലുണ്ടായ ഇടിവും യുഎസ് ട്രഷറി വരുമാനത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് അനുകൂലമായി. 10 വര്‍ഷത്തെ യുഎസ് ട്രഷറി ബോണ്ടിന്റെ വരുമാനം ബുധനാഴ്ചത്തെ 5.01 ശതമാനത്തില്‍ നിന്ന് 4.93 ശതമാനമായി കുറഞ്ഞു. അതോടൊപ്പം ഫെഡറല്‍ തീരുമാനത്തെ തുടര്‍ന്ന് ശക്തിപ്പെട്ട ഡോളറിന്റെ മൂല്യത്തിലും കുറവുണ്ടായി. ഇതോടെ മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് ഡോളറില്‍ വില നിശ്ചയിക്കുന്ന സ്വര്‍ണം താരതമ്യേന ആകര്‍ഷകമായി മാറി.
അസംസ്‌കൃത എണ്ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ന്നത് വിപണിയിലെ മറ്റൊരു പ്രധാന ഘടകമായി. പശ്ചിമേഷ്യയിലെ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് താല്‍ക്കാലികമായി കുറവ് വന്നതോടെയാണ് എണ്ണവില ഇടിഞ്ഞത്. ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ ബാരലിന് 101.91 ഡോളറിലും ബ്രെന്റ് ക്രൂഡ് 104.82 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവില താഴ്ന്നതോടെ പണപ്പെരുപ്പ സമ്മര്‍ദത്തെക്കുറിച്ചുള്ള ആശങ്കയും കുറയുകയും ട്രഷറി വരുമാനം താഴേക്ക് നീങ്ങുകയും ചെയ്തു. ഇത് സ്വര്‍ണവിപണിക്ക് പിന്തുണ നല്‍കി.
English Summary
Kerala gold prices on September 18, Friday, are important for buyers planning to purchase jewellery today. Check the latest rate and find out how much one pavan of gold jewellery may cost, including the applicable making charges and other costs.