Kerala Gold Rate: പൊന്ന് വാങ്ങാൻ മടിക്കേണ്ട, വൻ ഇടിവാണേ… നവംബർ 20-ലെ സ്വർണവില

kerala Gold Price Today: സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിക്കുന്നത്.  ഏകദേശം ഏഴ്-എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞ ചൊവ്വാഴ്ച, നവംബർ 17ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. തുടർന്നുള്ള ദിവസങ്ങളിലും വില ഇടിഞ്ഞു. ഇന്നത്തെ സ്ഥിതി എങ്ങനെയാണ്? കുതിപ്പോ, കിതപ്പോ... നവംബർ 20ലെ സ്വർണവില പരിശോധിക്കാം...

Kerala Gold Rate: പൊന്ന് വാങ്ങാൻ മടിക്കേണ്ട, വൻ ഇടിവാണേ... നവംബർ 20-ലെ സ്വർണവില

പ്രതീകാത്മക ചിത്രം

Updated On: 

20 Nov 2026 | 07:56 AM

സ്വർണാഭരണങ്ങൾ വാങ്ങാൻ ഇനിയും കാത്തിരിക്കണോ? സാധാരണക്കാരുടെ പ്രതീക്ഷ ഉയർത്തി സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിക്കുന്നത്.  ഏകദേശം ഏഴ്-എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞ ചൊവ്വാഴ്ച, നവംബർ 17ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. തുടർന്നുള്ള ദിവസങ്ങളിലും വില ഇടിഞ്ഞു. ഇന്നത്തെ സ്ഥിതി എങ്ങനെയാണ്? കുതിപ്പോ, കിതപ്പോ… നവംബർ 20ലെ സ്വർണവില പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

സംസ്ഥാനത്ത് നിലവിൽ പവന് 95,840 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 11,980 രൂപയാണ് നൽകേണ്ടത്. ഇത് വിപണി വില മാത്രമാണ്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേർത്താണ് വില നിശ്ചയിക്കുന്നത്.

വില ഇടിവ് എന്തുകൊണ്ട്?

രാജ്യാന്തര വിലയിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് വൻതോതിൽ കൂട്ടുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതാണ് നിലവിലെ ഇടിവിന് കാരണം. യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിനും മുകളിലേക്ക് ഉയർന്നതിനാൽ, കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കൂട്ടിയേക്കും.

ALSO READ: എന്റെ പൊന്നെടാവ്വേ നിനക്ക് വയ്യേ! നവംബര്‍ 19-ലെ കേരളത്തിലെ സ്വര്‍ണവില

അടിസ്ഥാന പലിശനിരക്ക് 0.50% കൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വോളർ പറഞ്ഞിരുന്നു. ഫെഡറൽ റിസർവ് ഉന്നത ഉദ്യോഗസ്ഥരായ ജോൺ വില്യംസ്, ആൽബെർട്ടോ മുസ്സലെം എന്നിവരും സമാന അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പവൻ വില 90,000 രൂപയിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പലിശ നിരക്കും സ്വർണവും

  1. യുഎസ് ഫെഡറൽ റിസർവ് നിശ്ചയിക്കുന്ന അടിസ്ഥാന പലിശ നിരക്കും ആഗോള സ്വർണവിലയും തമ്മിൽ വിപരീത അനുപാതത്തിലുള്ള ബന്ധമാണുള്ളത്.
  2. പലിശ നിരക്ക് ഉയരുമ്പോൾ സ്വർണവില കുറയുകയും, പലിശ നിരക്ക് കുറയുമ്പോൾ സ്വർണവില ഉയരുകയും ചെയ്യുന്നു.
  3. ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ അമേരിക്കൻ ട്രഷറി ബോണ്ടുകൾക്കും ബാങ്ക് നിക്ഷേപങ്ങൾക്കും ഉയർന്ന പലിശ ലഭിക്കും.
  4. നിക്ഷേപകർ പലിശ ലഭിക്കാത്ത സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് സുരക്ഷിതവും ആദായകരവുമായ ബോണ്ടുകളിലേക്ക് മാറ്റുന്നു.
  5. പലിശ നിരക്ക് ഉയരുമ്പോൾ നിക്ഷേപകർ അമേരിക്കൻ വിപണിയിലേക്ക് പണമൊഴുക്കുകയും ഡോളറിന്റെ മൂല്യം ശക്തിപ്പെടുകയും ചെയ്യുന്നു.
  6. ഡോളർ കരുത്താർജ്ജിക്കുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് ചെലവേറിയതാകുന്നു.
  7. ഇത് ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കാനും വില താഴാനും ഇടയാക്കുന്നു.

നവംബർ മാസത്തിലെ സ്വർണവില

  • നവംബർ 1: 1,01,840
  • നവംബർ 2: 1,02,200
  • നവംബർ 3: 1,02,400
  • നവംബർ 4: 1,02,600
  • നവംബർ 5: 1,07,080
  • നവംബർ 6: 1,05,120
  • നവംബർ 6: 1,05,200 (ഉച്ചയ്ക്ക്)
  • നവംബർ 7: 1,05,280
  • നവംബർ 8: 1,05,280
  • നവംബർ 9: 1,06,040
  • നവംബർ 10: 1,05,680
  • നവംബർ 10: 1,04,640 (വൈകുന്നേരം)
  • നവംബർ 11: 1,04,120
  • നവംബർ 12: 1,02,520
  • നവംബർ 13: 1,01,560 (രാവിലെ)
  • നവംബർ 13: 1,00,720 (ഉച്ചയ്ക്ക്)
  • നവംബർ 14: 1,00,920
  • നവംബർ 15: 1,00,920
  • നവംബർ 16: 1,00,320
  • നവംബർ 17: 99,760
  • നവംബർ 18: 97,720
  • നവംബർ 19: 95,840
  • നവംബർ 20:
Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ