AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Water Supply: തിരുവനന്തപുരത്ത് ഇന്ന് വെള്ളമില്ല, തൃശ്ശൂരിൽ പുതിയ പൈപ്പിലൂടെ കുടിവെള്ളം എത്തും

Kerala Water Supply Update: പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം 48 മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ജലവിതരണം പുന:സ്ഥാപിക്കുന്നതാണ്. തടസ്സം നേരിടുന്ന സമയത്തേക്ക് ആവശ്യമായ കുടിവെള്ളം മുൻകൂട്ടി കരുതിവെക്കാൻ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Water Supply: തിരുവനന്തപുരത്ത് ഇന്ന് വെള്ളമില്ല, തൃശ്ശൂരിൽ പുതിയ പൈപ്പിലൂടെ കുടിവെള്ളം എത്തും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 20 Nov 2026 | 06:55 AM

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചും. ഇന്നലെയും ഇന്നുമായി 48 മണിക്കൂർ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അരുവിക്കരയിൽ നിന്ന് വെള്ളായമ്പലത്തെ കേരള വാട്ടർ അതോറിറ്റി ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്നാണ് തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. കെആർഎഫ്ബി നടത്തുന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ കെൽട്രോൺ ജംഗ്ഷന് സമീപമുള്ള കൂട്ടപ്പാറയിൽ വെച്ചാണ് പ്രധാന പൈപ്പ്‌ലൈനിന് തകരാർ സംഭവിച്ചത്.

അറ്റകുറ്റപ്പണിയും സമയക്രമവും

പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏകദേശം 48 മണിക്കൂർ സമയം വേണ്ടിവരുമെന്നാണ് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ജലവിതരണം പുന:സ്ഥാപിക്കുന്നതാണ്. തടസ്സം നേരിടുന്ന സമയത്തേക്ക് ആവശ്യമായ കുടിവെള്ളം മുൻകൂട്ടി കരുതിവെക്കാൻ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: അഭിറാം കൊലക്കേസ്: തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റ്

ബാധിക്കപ്പെടുന്ന പ്രധാന പ്രദേശങ്ങൾ

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ജലവിതരണ തടസ്സം നേരിടും.  തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, വലിയതുറ, ചാക്ക, അമ്പലത്തറ, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിലെ ജലവിതരണമാണ് തടസ്സപ്പെടുന്നത്.  അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും ആവശ്യമായ വെള്ളം സംഭരിച്ചുവെച്ച് ഉപയോഗം നിയന്ത്രിക്കണമെന്ന് കെഡബ്ല്യുഎ അറിയിച്ചു.

തൃശൂർ ജലവിതരണം നവംബർ 22 മുതൽ

പീച്ചി ജലശുദ്ധീകരണശാലയിൽ നിന്ന് അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച പുതിയ പൈപ്പ്‌ലൈനിലൂടെ തൃശൂർ നഗരത്തിലേക്കുള്ള ശുദ്ധജലവിതരണം നവംബർ 22 മുതൽ ആരംഭിക്കുമെന്ന് മേയർ നിജി ജസ്റ്റിൻ അറിയിച്ചു. പീച്ചി മുതൽ തേക്കിൻകാട് മൈതാനം വരെയുള്ള 18.7 കിലോമീറ്റർ ദൂരത്തിലാണ് പുതിയതും ശേഷി കൂടിയതുമായ 800 എംഎം പൈപ്പ്‌ലൈൻ സ്ഥാപിച്ചിരിക്കുന്നത്.

നിലവിൽ തേക്കിൻകാട് മൈതാനത്തെ ജലസംഭരണിയിലേക്ക് 600 എംഎം പൈപ്പിലൂടെയാണ് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. ഇതിന് പകരമായാണ് പുതിയ 800 എംഎം പൈപ്പ്‌ലൈനിലൂടെ വിതരണം തുടങ്ങുന്നത്. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ പൈപ്പ്‌ലൈനിൽ പലയിടങ്ങളിലും ചോർച്ചയുണ്ടാകുന്നത് ജലവിതരണത്തിൽ കുറവുവരുന്നതിനും തടസ്സങ്ങൾക്കും കാരണമാകാറുണ്ട്. പുതിയ ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ ജലവിതരണത്തിലെ കുറവുകൾ പരിഹരിക്കാനാകും. പൈപ്പ് സ്ഥാപിക്കുന്ന പീച്ചിയിലെ ജോലികൾ ഉടൻ പൂർത്തിയാകും. ജലശുദ്ധീകരണശാലയുടെ വാട്ടർ ടാങ്കുമായി പുതിയ പൈപ്പ് ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായിട്ടുണ്ട്.

English Summary:

Water supply to several parts of Thiruvananthapuram city will be disrupted for around 48 hours following damage to a major pipeline carrying water from Aruvikkara to the Kerala Water Authority’s treatment plant at Vellayambalam.

Follow Us