Gold Rate Today: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate Today August 1: കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 320 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 73,200 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 9150 രൂപയായി.
സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഓഗസ്റ്റ് മാസം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതേ സ്ഥിതി തുടരുമോ അതോ വില വീണ്ടും കുതിച്ചുയരുമോയെന്ന ആശങ്ക സാധാരണക്കാരിലുണ്ട്. രാജ്യാന്തര വിപണിയിലെ വില ഇടിവിന് പിന്നാലെയാണ് കേരളത്തിലും സ്വർണ വില കുറഞ്ഞത്.
രാജ്യാന്തര വിപണിയില്‍ സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കാര്യമായ കുറവ് വന്നിട്ടില്ല. ഇതിനുള്ള പ്രധാന കാരണം ഡോളർ മൂല്യം കൂടിയതും, ക്രൂഡ് ഓയിൽ വില ഉയർന്നതുമാണ്. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി നികുതി ചുമത്തിയതും വലിയ തിരിച്ചടിയാണ്.
ALSO READ: വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വിലകുറഞ്ഞു; ഇന്ന് മുതൽ പുതിയ വിലയിൽ
അതേസമയം, ജൂലൈ 23നായിരുന്നു ചരിതത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. അന്ന് ഒരു പവന് 75,040 രൂപയായിരുന്നു വില. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 9നാണ്. 72,000 രൂപയായിരുന്നു വില. മാസത്തിൽ ഉടനീളം കൂടിയും കുറഞ്ഞും നിന്നിരുന്ന സ്വർണ വില മാസാവസാനം എത്തിയപ്പോൾ വീണ്ടും കുറഞ്ഞിരുന്നു. ഓഗസ്റ്റ് 31ന് 73,360 രൂപയായിരുന്നു ഒരു പവന് നൽകേണ്ടിയിരുന്നത്.