AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: അടിച്ചുകേറി സ്വർണവില! വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today August 28 2025: ഓഗസ്റ്റ് എട്ടിനാണ് സ്വർണവില സർവകാല റെക്കോഡിൽ എത്തിയത്. അന്ന് ഒരു പവൻ വാങ്ങാൻ 75,760 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്.

Gold Rate Today: അടിച്ചുകേറി സ്വർണവില! വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം
സ്വര്‍ണവില Image Credit source: PTI
Nandha Das
Nandha Das | Updated On: 28 Aug 2025 | 09:47 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വർണ വില 75,000 രൂപ കടന്നിരുന്നു. ഇന്ന് (ഓഗസ്റ്റ് 28) വീണ്ടും വില വർധിച്ചിരിക്കുകയാണ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 75,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 9,405 രൂപയാണ് ഇന്നത്തെ വില.

ഓഗസ്റ്റ് എട്ടിനാണ് സ്വർണവില സർവകാല റെക്കോഡിൽ എത്തിയത്. അന്ന് ഒരു പവൻ വാങ്ങാൻ 75,760 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. തുടർന്ന്, കാര്യമായ മാറ്റങ്ങളില്ലാതെ കൂടിയും കുറഞ്ഞും നിന്ന സ്വർണ വില ഇന്നലെയാണ് വീണ്ടും മുക്കാൽ ലക്ഷം കടന്നത്. 75,120 രൂപയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും കൂടി 75,240 രൂപയിലെത്തിയത്.

ALSO READ: ഓണം ഷോപ്പിങ്ങിനു പണമില്ലെങ്കിലും സാരമില്ല, ഇപ്പോൾ വാങ്ങിക്കോളൂ… പിന്നെ പണം നൽകാം, വഴികൾ

ഓഗസ്റ്റ് എട്ടിന് മുക്കാൽ ലക്ഷം കടന്ന സ്വർണവില, അടുത്ത 12 ദിവസങ്ങൾക്കുള്ളിൽ 2,300 രൂപയോളം കുറഞ്ഞിരുന്നു. തുടർച്ചയായ വിലയിടിവിന് ശേഷം വീണ്ടും വില കുതിച്ചുയരുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റും യുഎസ് ഫെഡും തമ്മിലുള്ള ഭിന്നതയും തീരുവ യുദ്ധവുമെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. വിവാഹ സീസൺ അടുത്തിരിക്കെ ഈ വില വർധനവ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.

Follow Us