AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam shopping : ഓണം ഷോപ്പിങ്ങിനു പണമില്ലെങ്കിലും സാരമില്ല, ഇപ്പോൾ വാങ്ങിക്കോളൂ… പിന്നെ പണം നൽകാം, വഴികൾ

Onam shopping, Rise of Buy Now: ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വാങ്ങി, പണം പിന്നീട് തവണകളായി അടച്ചുതീര്‍ക്കാം.

Onam shopping : ഓണം ഷോപ്പിങ്ങിനു പണമില്ലെങ്കിലും സാരമില്ല, ഇപ്പോൾ വാങ്ങിക്കോളൂ… പിന്നെ പണം നൽകാം, വഴികൾ
Onam ShoppingImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 27 Aug 2025 21:29 PM

തിരുവനന്തപുരം: കേരളത്തില്‍ ഓണ വിപണി സജീവമായതോടെ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ഉത്സവ സീസണിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍, ‘ബൈ നൗ, പേ ലേറ്റര്‍’ എന്ന പേയ്‌മെന്റ് ഓപ്ഷന്‍ കൂടുതല്‍ ശ്രദ്ധ നേടുന്നു. ഒറ്റയടിക്ക് വലിയ തുക മുടക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലാണ് പ്രധാനമായും ഈ സൗകര്യം ലഭ്യമാകുന്നത്.

 

എന്താണ് ബൈ നൗ, പേ ലേറ്റര്‍

 

ഇത് ഒരു ഹ്രസ്വകാല വായ്പാ സൗകര്യമാണ്. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വാങ്ങി, പണം പിന്നീട് തവണകളായി അടച്ചുതീര്‍ക്കാം. കൃത്യസമയത്ത് പണം തിരിച്ചടച്ചാല്‍ പലിശയില്ലാത്ത ഈ വായ്പകള്‍ പലപ്പോഴും ആകര്‍ഷകമായ ഓഫറുകളോടും ഡിസ്‌കൗണ്ടുകളോടും കൂടി ലഭ്യമാകാറുണ്ട്. പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ രേഖകള്‍ മതി എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

 

വളര്‍ച്ചയുടെ കാരണങ്ങള്‍

 

ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വ്യാപനവും, സ്മാര്‍ട്ട്‌ഫോണുകളുടെ ലഭ്യതയും ഇതിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി. യുവതലമുറയുടെ മനോഭാവവും ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതും ഇതിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. ലേസി പേ, സിംപ്ള്‍ പോലുള്ള ഫിന്‍ടെക് കമ്പനികള്‍ യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എങ്കിലും, ഈ ഓപ്ഷന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. അനാവശ്യമായ വാങ്ങലുകള്‍ക്കും ഇത് വഴിയൊരുക്കാം. തിരിച്ചടവ് മുടങ്ങിയാല്‍ ഉയര്‍ന്ന പിഴയും ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാല്‍, ഈ സൗകര്യം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.