AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Gold Rate: ദേ പോണ്….വില കൂട്ടി സ്വ‍ർണം; കാത്തിരിക്കണോ, വാങ്ങണോ?

Kerala Gold Rate Today: പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മാർച്ച് ആദ്യ ദിവസം 1,26,920 രൂപ എന്ന നിരക്കിൽ രേഖപ്പെടുത്തിയ സ്വർണവില 23ാം തീയതി 99,480 രൂപയിലേക്ക് താഴ്ന്നിരുന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തിയത്.

Kerala Gold Rate: ദേ പോണ്….വില കൂട്ടി സ്വ‍ർണം; കാത്തിരിക്കണോ, വാങ്ങണോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Published: 30 Mar 2026 | 02:57 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് രണ്ട് തവണയാണ് വില മാറിയത്. രാവിലെ പവന് 108000 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയോടെ വില വീണ്ടും കൂടി. 720 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വ‍ർണവില 1,08,720 രൂപയായി ഉയർന്നു. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് തുടങ്ങിയവ ചേരുമ്പോൾ വില വീണ്ടും ഉയരും. ​ഗ്രാമിന് 13,590 രൂപയാണ് നൽകേണ്ടത്.

പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. മാർച്ച് ആദ്യ ദിവസം 1,26,920 രൂപ എന്ന നിരക്കിൽ രേഖപ്പെടുത്തിയ സ്വർണവില 23ാം തീയതി 99,480 രൂപയിലേക്ക് താഴ്ന്നിരുന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തിയത്. എന്നാൽ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളെ തകർത്ത് വില തിരിച്ചുകയറി.

ALSO READ: സ്വര്‍ണവില എത്തി! പൊന്ന് വാങ്ങാന്‍ നല്ല ദിവസം ഇന്ന് തന്നെ

ഇന്ന് രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ വില മുന്നേറുകയാണ്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ ചാഞ്ചാട്ടങ്ങൾക്ക് കാരണം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുമെന്ന സൂചനകളാണ് സ്വർണവില കുതിക്കാൻ കാരണമായത്. എന്നാൽ യുദ്ധം ഇനിയും തുടരുമെന്ന സൂചനകളാണ് യുഎസ് പ്രസിഡന്റ് ഡോണാൾ‌ഡ് ട്രംപ് നൽകുന്നത്. അമേരിക്ക കരയുദ്ധം തുടരുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ കരസേന പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്.

യുദ്ധം തുടരുകയും ആ​ഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാവുകയും ചെയ്താൽ നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. കൂടാതെ ഡോളറിന്റെ മൂല്യവും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളുമെല്ലാം സ്വർണവിലയിൽ പ്രതിഫലിക്കും. നിലവിലെ സാഹചര്യമനുസരിച്ച് സ്വർണവില കൂടുമോ കുറയുമോ എന്നത് പ്രവചനാതീതമാണ്.

Follow Us