Kerala Gold Rate: സ്വർണം വാങ്ങാൻ ഇത് തന്നെ അവസരം, ഇന്നത്തെ വില അറിഞ്ഞോ…

Kerala Gold Silver Rates Today: തുടർച്ചയായ വർദ്ധനവിന് ശേഷം സ്വർണവില താഴേക്ക് പോകുന്നത് വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമാണ്.

Kerala Gold Rate: സ്വർണം വാങ്ങാൻ ഇത് തന്നെ അവസരം, ഇന്നത്തെ വില അറിഞ്ഞോ...

പ്രതീകാത്മക ചിത്രം

Updated On: 

18 Feb 2026 | 10:20 AM

തിരുവനന്തപുരം: ആശങ്കകൾക്ക് അറുതിവരുത്തി സ്വർണവില താഴേക്ക്. സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,13,080 രൂപയാണ് വില. ​ഗ്രാമിന് 14,135 രൂപയാണ് നൽകേണ്ടത്. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ 113600 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് ശേഷം വില ഇടിയുകയായിരുന്നു.

വിപണിവില 1,13,080 രൂപയാണെങ്കിലും മൂന്ന് ശതമാനം ജി.എസ്.ടി,ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപയോളമാണ് നൽകേണ്ടി വരുന്നത്. വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ​ഗ്രാമിന് 260 രൂപയും കിലോ​ഗ്രാമിന് 2,60,000 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,918 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തില്‍ വില വീണ്ടും കുറയുന്നതിന് കാരണമായത്. തുടർച്ചയായ വർദ്ധനവിന് ശേഷം സ്വർണവില താഴേക്ക് പോകുന്നത് വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമാണ്. വരും ദിവസങ്ങളിലും വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

ALSO READ: വെള്ളിക്ക് ചൈനയേക്കാള്‍ വിലക്കുറവ് ഇന്ത്യയില്‍; കാരണമെന്ത്?

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. രാജ്യങ്ങൾ തമ്മിലെ സംഘർഷങ്ങളും ഭിന്നതകളും സ്വർണവിലയെ ബാധിക്കാറുണ്ട്. നിലവിൽ യുഎസും ഇസ്രയേലും ഇറാനുമായി സമവായത്തിനുള്ള ചർച്ചകൾക്കുള്ള സാധ്യതയാണ് സ്വർണവില താഴേക്ക് നീങ്ങാൻ കാരണമായത്.

അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയിലെ ലാഭമെടുപ്പും പൊന്നിന്റെ വില കുറയാൻ കാരണമായി. കൂടാതെ പുതുവത്സരം പ്രമാണിച്ച് ചൈനീസ് വിപണി ഈ മാസം 24 വരെ അടഞ്ഞുകിടക്കുമെന്ന റിപ്പോർട്ടുമുണ്ട്. ഈ സമയങ്ങളിൽ സ്വർണം വാങ്ങലുകളുണ്ടാവില്ല. ഇതും വില കുറയാൻ കാരണമാകും.

Follow Us
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു