Kerala Gold Price: ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇടിഞ്ഞു

Kerala Gold Rate Today: ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 70040 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയാണ്.

Kerala Gold Price: ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും  ഇത് തന്നെ അവസരം! ഇനിയും കാത്തിരിക്കേണ്ട, സ്വർണ വില വീണ്ടും ഇടിഞ്ഞു

Gold Rate

Updated On: 

02 May 2025 | 10:16 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 160 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 70040 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയാണ്.

74320 എന്ന ചരിത്ര റെക്കോഡിലെത്തിയ സ്വർണ വില പിന്നീട് ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഏപ്രിൽ 22-നായിരുന്നു എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. തുടർന്ന് അക്ഷയതൃതീയക്ക് പവന് 71840 ൽ എത്തി. ഗ്രാമിന് 8980 രൂപയും. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ ഇടിവ് തന്നെ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും 70,200 രൂപയിലെത്തി.

Also Read:സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ; എങ്കിലും അക്ഷയ തൃതീയയ്ക്ക് സ്വർണം വിറ്റു പോയ കോടികൾക്ക് കണക്കില്ല!

കഴിഞ്ഞ മാസമാണ് സ്വർണ വില 70000 കടക്കുന്നത്. ഏപ്രിൽ 12 നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇതിനു ശേഷം 69000-ത്തിൽ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്നെ വീണ്ടും കുതിക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴത്തെ ഈ ആശ്വാസം തുടരുമോയെന്നാണ് സ്വർണ പ്രേമികൾ ചോ​ദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആഗോള വിപണിയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് വാങ്ങിക്കുന്നതാണ് നല്ലത്. വില കുറയാൻ ഇനിയും കാത്തിരിക്കേണ്ട.
Loading...
Unable to load recommendations.
Follow Us
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു