AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: ഇടവേളയ്‌ക്ക് ശേഷം 70,000ത്തിലേക്ക് കുതിച്ച് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today: മൂന്ന് ദിവസത്തിനു ശേഷമാണ് സ്വർണ വില വീണ്ടും 70,000ത്തിലേക്ക് എത്തിയത്. ഇന്ന് ​ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 8755 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Kerala Gold Rate Today: ഇടവേളയ്‌ക്ക് ശേഷം 70,000ത്തിലേക്ക് കുതിച്ച് സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം
Gold RateImage Credit source: PTI
Sarika KP
Sarika KP | Updated On: 19 May 2025 | 10:04 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് വർധനവ്. മൂന്ന് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണ വിലയാണ് ഇന്ന് വീണ്ടും വർധിച്ചത്. ഇന്ന് പവന് 280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70040 രൂപയാണ് . മൂന്ന് ദിവസത്തിനു ശേഷമാണ് സ്വർണ വില വീണ്ടും 70,000ത്തിലേക്ക് എത്തിയത്. ഇന്ന് ​ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് 8755 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ ലോക വിപണിയിൽ സ്വർണ വില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ആഗോള വ്യാപാര യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകൾ കുറഞ്ഞതും യുഎസ് ഡോളറിന്റെ മൂല്യം ശക്തിപ്പെട്ടതും സ്വർണത്തിന്റെ വിലയിടിവിന് കാരണമായി. മെയ് മാസം ആരംഭിച്ചത് മുതൽ കുതിച്ചുയരുന്ന സ്വർണ വില മെയ് എട്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. അന്ന് പവന് 73040 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെ ചെറിയ ഇടിവ് സംഭവിച്ച സ്വർണവില 68000-ത്തിലേക്ക് ഇടിയുന്ന കാഴ്ചയാണ് കണ്ടത്. മെയ് 15നാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 68880 രൂപയിലേക്ക് എത്തിയത്. എന്നാൽ ഇത് പതിയെ തിരിച്ചു കയറാനുള്ള ശ്രമത്തിലാണ്.

Also Read:20 വര്‍ഷം പണിയെടുത്തോ? എങ്കില്‍ ഇപിഎസില്‍ നിന്ന് ഇത്ര രൂപ പെന്‍ഷന്‍ ലഭിക്കും

സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഏപ്രിൽ 22നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 74320 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇനി എന്താണ് സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത് എന്നത് ചോദ്യചിഹ്നമാണ്. വില കുത്തനെ കുറയാൻ സാധ്യത കുറവാണെന്നാണ് ഇന്നത്തെ സ്വർണ വില സൂചിപ്പിക്കുന്നത്. വില കുറയുന്ന വേളയില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് നല്ലതാണ്.

Follow Us