AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പിടിതരാതെ സ്വർണം, വില മേലോട്ട് തന്നെ; ഇന്ന് പവന് കൊടുക്കേണ്ടത്…..

Kerala Gold Rate Today: വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുന്നതോടെ വിലയിൽ നേരിയ വർധനവ് ഉണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് സ്വർണവില മാറിമറിയുന്നത്.

Kerala Gold Rate: പിടിതരാതെ സ്വർണം, വില മേലോട്ട് തന്നെ; ഇന്ന് പവന് കൊടുക്കേണ്ടത്…..
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 15 Jul 2026 | 09:41 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില മാറിമറിയുന്നതാണ് സ്വർണവിലയെയും ബാധിക്കുന്നത്. ഇന്നലെ പവന് 1,04,720 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,090 രൂപയും. എന്നാൽ, ഇന്ന് വീണ്ടും വില കൂടി. 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,280 രൂപയായി ഉയർന്നു. ഗ്രാമിന് 13,160 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുന്നതോടെ വിലയിൽ നേരിയ വർധനവ് ഉണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.

കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ടാഴ്ചത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. എന്നാൽ തൊട്ടുപിന്നാലെ തിരിച്ചുകയറുകയും ചെയ്തു. രാജ്യാന്തര വില ഇടിഞ്ഞതോടെ കേരളത്തിലും സ്വർണവില വലിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തിരിച്ചുകയറിയതോടെ, നേരിയ കുറവാണ് ഉണ്ടായത്. എന്നാൽ ഇന്ന് വില കൂടുകയും ചെയ്തു.

സ്വർണവിലയിൽ സംഭവിക്കുന്നത് എന്ത്?

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില മാറിമറിയുന്നത്. ഇറാനും യുഎസും തമ്മിലെ യുദ്ധവും ഹോർമുസ് അടച്ചതും ക്രൂഡ് ഓയിൽ വില കുതിക്കാൻ കാരണമായി. ഇത് ഡോളറിന്റെ മുന്നേറ്റത്തിലേക്കും നയിച്ചു. പണപ്പെരുപ്പ ഭീക്ഷണിയും ഡോളറിന് കരുത്തായി. കൂടാതെ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കുമെന്ന ബാങ്കിന്റെ ഗവർണർ ക്രിസ്റ്റഫർ വോളറിന്റെ പരാമർശവും ഡോളറിനെ തുണച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം സ്വർണവില ഇടിഞ്ഞത്.

ALSO READ: ഇറാനില്‍ തട്ടിത്തെറിച്ച് പൊന്ന്; ജൂലൈ 14-ലെ കേരളത്തിലെ സ്വര്‍ണവില

സ്വർണവിലയിൽ ഇനിയെന്ത്?

വിവാഹ സീസൺ അടുത്തെത്തിയതിനാൽ സ്വർണത്തിന്റെ വിലക്കുറവ് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. വരുംദിവസങ്ങളിൽ വില ഇനിയും കുറയും എന്ന് പ്രതീക്ഷിച്ചവർക്ക് ഇന്നത്തെ നിരക്ക് തിരിച്ചടിയാണ്. നാളെയും വില കൂടുമോ കുറയുമോ എന്നത് പ്രവചനാതീതമാണ്. യുഎസ് ഫെഡറൽ റിസർവ് ചെയർമാനായ കെവിൻ വാർഷ് ഈയാഴ്ച യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നുണ്ട്. അതിനാൽ, അദ്ദേഹത്തിന്റെ പ്രഖ്യാപനം സ്വർണവിലയിൽ നിർണായകമാണ്. യുഎസിന്റെ പണപ്പെരുപ്പക്കണക്കും പ്രധാനമാണ്.

പലിശ നിരക്ക് കൂടുമെന്ന സൂചന കെവിൻ നൽകുകയും പണപ്പെരുപ്പം കൂടുകയും ചെയ്താൽ ഡോളർ കുതിക്കുകയും സ്വർണവില കുറയുകയും ചെയ്യും. എന്നാൽ, പലിശ നിരക്ക് കൂട്ടിയില്ലെങ്കിൽ ഇതിന് വിപരീതമായിരിക്കും സംഭവിക്കുക. കൂടാതെ, പശ്ചിമേഷ്യൻ സംഘർഷങ്ങളും നിർണായകമാണ്.

2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വലിയ വർധനവ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി.

അഡ്വാൻസ് ബുക്കിങ് ഗുണമോ?

സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. രാവിലെ വില കുറഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ വില കുതിക്കാറുണ്ട്, അതുപോലെ തിരിച്ചു. ഇത്തരത്തിൽ വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

English Summary:

Gold prices in Kerala continued their upward trend on Tuesday, with the price of gold rising by Rs 560 per sovereign. Following the increase, the price of one sovereign has reached Rs 1,05,280, while the rate per gram now stands at Rs 13,160.

Follow Us