AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇറാനില്‍ തട്ടിത്തെറിച്ച് പൊന്ന്; ജൂലൈ 14-ലെ കേരളത്തിലെ സ്വര്‍ണവില

One Pavan Gold Rate on July 14 Tuesday: ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും ഫീസ് ഈടാക്കാനുള്ള നീക്കത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 ശതമാനം ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ 14ന് വൈകുന്നേരം നാല് മണി മുതല്‍ ഈ ഉപരോധം നിലവില്‍ വരുന്നതാണ്.

Kerala Gold Rate: ഇറാനില്‍ തട്ടിത്തെറിച്ച് പൊന്ന്; ജൂലൈ 14-ലെ കേരളത്തിലെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 14 Jul 2026 | 07:57 AM

യുദ്ധം ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തിന് വില കൂടും എന്ന് പേടിച്ചിരുന്നവര്‍ക്കെല്ലാം ആശ്വാസം പകരുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ സ്വര്‍ണം നേരിടുന്നത് കനത്ത ഇടിവാണ്. 4,000 ഡോളറിലാണ് നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്റെ വ്യാപാരം നടക്കുന്നത്. ഹോര്‍മുസ് കേന്ദ്രീകരിച്ച് തര്‍ക്കം രൂക്ഷമായാല്‍ സ്വര്‍ണവില ഇനിയും താഴേക്ക് പോകാനാണ് സാധ്യത.

ഹോര്‍മുസില്‍ ഫീസ്

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും ഫീസ് ഈടാക്കാനുള്ള നീക്കത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 20 ശതമാനം ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ജൂലൈ 14ന് വൈകുന്നേരം നാല് മണി മുതല്‍ ഈ ഉപരോധം നിലവില്‍ വരുന്നതാണ്.

എന്നാല്‍ അമേരിക്കയെ ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പറയുന്നു. ഹോര്‍മുസ് ഇറാന്റേത് മാത്രമാണെന്നും, അമേരിക്കയ്ക്ക് യാതൊരുവിധ അവകാശവുമില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

Also Read: Gold Rate: സ്വര്‍ണം വാങ്ങാന്‍ എന്ന് പോകണം? വരാനിരിക്കുന്നത്‌ വന്‍ വില തകര്‍ച്ച, അവസരം വിട്ടുകളയരുത്‌

സ്വര്‍ണവില ഇനിയെങ്ങോട്ട്?

പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പണപ്പെരുപ്പ ആശങ്കകള്‍ ഉയര്‍ത്തുകയും യുഎസ് ഫെഡറല്‍ റിസര്‍വ് പണനയത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്യുമെന്ന പ്രതീക്ഷകളാണിപ്പോള്‍ സ്വര്‍ണവില ഇടിയുന്നതിന് കാരണമാകുന്നത്. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വില വീണ്ടും ഉയരുന്നതിന് കാരണമായി. ഇത് പണപ്പെരുപ്പ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും ആഗോള വിതരണ വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധന് യുഎസ് ഡോളറിനെയും ട്രഷറി വരുമാനത്തെയും പിന്തുണയ്ക്കുന്നു. പണപ്പെരുപ്പ ആശങ്കകള്‍ കാരണം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍. അതിനാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന, ബാങ്ക് എഫ്ഡികള്‍, ഓഹരികള്‍, ബോണ്ടുകള്‍ എന്നിവ പരിഗണിക്കും. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നത് വില ഇടിവിന് കാരണമാകുന്നതാണ്.

ഹോര്‍മുസ് വഴി കടന്നുപോകുന്ന ചരക്കുകള്‍ക്ക് 20 ശതമാനം ഫീസ് കൂടി ഏര്‍പ്പെടുത്തുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള എല്ലാ ചരക്കുകള്‍ക്കും വില ഉയരും. ഇത് വീണ്ടും സാമ്പത്തിക സമ്മര്‍ദം ആഗോളതലത്തില്‍ ഉടലെടുക്കുന്നതിന് കാരണമാകുന്നതാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വില ഉയരും. എന്നാല്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കില്ലെന്ന് അനുമാനിക്കാം.

English Summary

Gold prices in Kerala declined on July 14 despite escalating tensions in West Asia. The fall in rates offers relief to customers planning to buy jewellery. Market participants are closely monitoring geopolitical developments for their impact on gold prices.

Follow Us