Kerala Gold Rate: സ്വർണം വാങ്ങാൻ പാടുപെടും, വിലയിൽ വൻ കുതിപ്പ്; പവന് കൊടുക്കേണ്ടത്….
Kerala Gold Rate Today: സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്. ജൂൺ അവസാന ദിവസങ്ങളിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ 30 രാവിലെ 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയോടെ വില വർധിച്ചു. 1,04,160 രൂപയായിരുന്നു വില.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്നലെ പവന് 1,04,320 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,040 രൂപയും. എന്നാൽ ഇന്ന് വീണ്ടും വില കൂടി. 1680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,000 രൂപയായി. ഗ്രാമിന് 13,250 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 244.90 രൂപയും കിലോയ്ക്ക് 2,44,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില ഇതുവരെ
സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുകയാണ്. ജൂൺ അവസാന ദിവസങ്ങളിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ 30 രാവിലെ 1,02,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയോടെ വില വർധിച്ചു. 1,04,160 രൂപയായിരുന്നു വില. ജൂലൈ ഒന്നിന് രണ്ട് തവണയാണ് വില മാറിയത്. രാവിലെ 1,03,240 രൂപയായും വൈകുന്നേരം 1,04,320 രൂപ നിരക്കിലും സ്വർണവില രേഖപ്പെടുത്തി.
രാജ്യാന്തര വില കൂടിയതോടെയാണ് കേരളത്തിലെ വിലയും വർധിച്ചത്. യു.എസും ഇറാനും തമ്മിൽ ചർച്ചയ്ക്ക് സാധ്യത തെളിയുന്നതിനെ തുടർന്ന് ക്രൂഡോയിൽ വില കുറയുന്നതും, ഇതോടെ പണപ്പെരുപ്പപ്പേടി, പലിശപ്പേടി കൂടുകയും യു.എസ് ഡോളർ താഴുന്നതുമാണ് സ്വർണവിലയെ ഉയർത്തുന്നത്.
ALSO READ: വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ, വന്‍ അവസരം; ഇന്നത്തെ സ്വര്‍ണവില
ഒരുമാസത്തിൽ 11,000 രൂപയോളം ഇടിവ്
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് സ്വർണവിലയിൽ വൻ ഇടിവാണ് സംഭവിച്ചത്. സ്വർണവിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ ഇന്ത്യക്കാരെ ആഭരണങ്ങൾ വിറ്റ് ലാഭമെടുക്കാൻ പ്രേരിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇന്ത്യ ബുള്ളിയൻ ആൻഡ് ജൂവലേഴ്‌സ് അസോസിയേഷന്റെ (ഐ.ബി.ജെ.എ.) കണക്കുകൾ പ്രകാരം 2026 ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ കുടുംബങ്ങൾ ഏകദേശം 50 ടൺ പഴയ സ്വർണമാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് നാലപത്തിമൂന്ന് ശതമാനം വിൽപ്പനയിൽ വർധനവ് സംഭവിച്ചു. സ്വർണവിലയിൽ വൻ ഇടിവ് സംഭവിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.
2025 അവസാനത്തോടെയാണ് സ്വർണവിലയിൽ വൻ കുതിപ്പ് ഉണ്ടായത്. 2024 മാർച്ച് 29 വരെ പവൻവില 50,000 രൂപയ്ക്കും താഴെയായിരുന്നു. എന്നാൽ, സമീപകാലത്തെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സാധാരണക്കാർക്ക് തിരിച്ചടി നൽകി സ്വർണവില ഉയരാൻ കാരണമായി. ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു അന്ന് ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി.
2026 ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. ഇതോടെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യത്തിൽ വർധവുണ്ടായി. എന്നാൽ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ അസ്ഥിരതയാണ് സ്വർണാഭരണങ്ങളുടെ വിൽപ്പന ഉയരാൻ കാരണമായത്.
English Summary:
Gold Rate increased again after yesterday’s rise. While gold was priced at Rs 1,04,320 per sovereign and Rs 13,040 per gram yesterday, today’s rate has gone up by Rs 1,680 per sovereign. As a result, the price of one sovereign of gold has reached Rs 1,06,000, with the per-gram rate rising to Rs 13,250.