AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Dulquer Salman: ദുൽഖറിന്റെ പേരിൽ നിരവധി കാറുകൾ! ഭൂട്ടാൻ കാർ കടത്ത് കേസിൽ നടനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്

Actor Dulquer Salman Bhutan Car Smuggling Case:വാഹനങ്ങൾ താൻ വാങ്ങിച്ചത് നിയമാനുസൃതം ആയിട്ടാണെന്നാണ് ദുൽഖർ നൽകിയ മൊഴി. കള്ളക്കടത്താണെന്ന വിവരം തനിക്കറിയില്ലെന്നും ദുൽഖർ വ്യക്തമാക്കി. എന്നാൽ നടന്റെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല അന്വേഷണസംഘം.ഇതിന്റെ ഭാഗമായി കൂടുതൽ കാർ ഉടമസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം നിലപാട് സ്വീകരിച്ചിരിക്കുന്നത്.........

Actor Dulquer Salman: ദുൽഖറിന്റെ പേരിൽ നിരവധി കാറുകൾ! ഭൂട്ടാൻ കാർ കടത്ത് കേസിൽ നടനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്
Dulquer SalmaanImage Credit source: Social Media
Ashli C
Ashli C | Published: 02 Jul 2026 | 08:26 AM

കൊച്ചി: ഭൂട്ടാൻ കാർ കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. നടന്റെ പേരിൽ ഒന്നിൽ കൂടുതൽ കാറുകൾ ഉണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. ഈ കാറുകൾ എവിടെ എന്ന് കണ്ടെത്തുവാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യുമെന്നും ഇപ്പോൾ നടന്നത് പ്രാഥമികമായ ഒരു ചോദ്യം ചെയ്യൽ മാത്രമാണെന്നും കസ്റ്റംസ് അറിയിച്ചു.

അതേസമയം വാഹനങ്ങൾ താൻ വാങ്ങിച്ചത് നിയമാനുസൃതം ആയിട്ടാണെന്നാണ് ദുൽഖർ നൽകിയ മൊഴി. കള്ളക്കടത്താണെന്ന വിവരം തനിക്കറിയില്ലെന്നും ദുൽഖർ വ്യക്തമാക്കി. എന്നാൽ നടന്റെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ല അന്വേഷണസംഘം.ഇതിന്റെ ഭാഗമായി കൂടുതൽ കാർ ഉടമസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ വച്ചായിരുന്നു നടനെ ചോദ്യം ചെയ്തത്. നേരത്തെ ദുൽഖറിന്റെ നാല് കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ALSO READ:ഭൂട്ടാൻ കാർ കടത്ത് കേസ്: ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യംചെയ്തു

ഭൂട്ടാനിൽ നിന്നും നിയമാനുസൃതം അല്ലാതെ ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് കാറുകൾ പിടികൂടിയത്. കഴിഞ്ഞദിവസം ഏഴുമണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള നിസ്സാൻ പട്രോൾ കാർ നേരത്തെ പിടികൂടിയിരുന്നു. ഇതിനുപുറമേ ലാൻഡ് റോവർ, ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പെട്രോൾ തുടങ്ങിയ വാഹനങ്ങളും ദുൽഖറിന്റെ പക്കലിൽ നിന്നും അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപാണ് അന്വേഷണസംഘം ആദ്യമായി ദുൽഖറിലേക്കും എത്തിച്ചേർന്നത്. എന്നാൽ അന്ന് നടന്റെ വാഹനങ്ങൾ പിടികൂടിയെങ്കിലും താൻ കാറുകൾ വാങ്ങിയത് നിയമപരമായി ആണ് എന്ന് വ്യക്തമാക്കി കൊണ്ട് ദുൽഖർ കോടതിയെ സമീപിച്ചു. ശേഷം ബാങ്ക് ​ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ കാറുകൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.

എന്താണ് ഭൂട്ടാൻ കാർ കടത്ത് കേസ്?

ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി നികുതി അടയ്ക്കാതെ ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ നടത്തുന്നതാണ് രീതി. ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുകയും അവിടെനിന്നും കേരളത്തിലേക്ക് കടത്തി ഇവിടെ എത്തിച്ച് കൂടിയ വിലക്ക് വിൽക്കുന്നു എന്നതാണ് ഭൂട്ടാൻ കാർ കടത്തു കേസ്. ഇത്തരത്തിൽ കേരളത്തിലെത്തിച്ച വാഹനങ്ങൾ സ്വന്തമാക്കിയവരിൽ ഒരാളാണ് ദുൽഖർ സൽമാനും എന്നാണ് കസ്റ്റംസിന്റെ സംശയം. അതേസമയം മറ്റു രാജ്യങ്ങളിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് അനുവാദമില്ല എന്നാണ് നിയമം.

അതിനാൽ തന്നെ ഭൂട്ടാനിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്ത് വ്യാജരേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താണ് വാഹനങ്ങൾ കേരളം ഉൾപ്പടെ ഉള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത്.. അത്തരത്തിൽ തന്നെയാണ് ഭൂട്ടാൻ വാഹനങ്ങൾ ഇന്ത്യയിലെ പലയിടത്തായി പലരും ഇത് വാങ്ങിച്ചിട്ടുള്ളത്. ഭൂട്ടാനിൽ നിന്നും കേരളത്തിലേക്ക് 200 ഓളം വാഹനങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് അന്വേഷണസംഘത്തിന്റെ നിലവിലെ നിഗമനം.

ENGLISH SUMMARY

It is reported that the customs will question actor Dulquer Salmaan again in connection with the Bhutan car smuggling case. According to the information provided by the customs, the actor has more than one car in his name. The investigation team is trying to find out where these cars are.

Follow Us