Gold Price Today: കുതിപ്പിന് ഇടവേള; സ്വർണവില വീണ്ടും 63000-ത്തിലേക്ക്; ഒരു പവൻ വാങ്ങാൻ എത്ര രൂപ നൽകണം?
Kerala Gold Rate Today:മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 63000-ത്തിലേക്ക് എത്തുന്നത്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 63920 രൂപയായി. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 63000-ത്തിലേക്ക് എത്തുന്നത്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64160 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8020 രൂപയായിരുന്നു.
കഴിഞ്ഞ രണ്ട് മാസവും കുത്തനെ ഉയർന്ന സ്വർണവില മാർച്ച് മാസം തുടക്കം മുതൽ ഇടിയുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച് ഒന്നിന് 63520 രൂപയാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇതായിരുന്നു ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഈ നിരക്കിൽ തന്നെയായിരുന്നു പിന്നീട് മൂന്ന് ദിവസവും വ്യാപാരം നടന്നത്. എന്നാൽ മാർച്ച് നാലിന് സ്വർണവിലയിൽ നേരിയ വർധനവ് ഉണ്ടായി. ഇതോടെ വീണ്ടും 64000 കടന്ന് സ്വർണവില മുന്നേറി. തൊട്ടടുത്ത ദിവസം വീണ്ടും സ്വര്‍ണവില പഴയ നിലയിലേക്ക് തിരിച്ചുകയറിയിരുന്നു. അന്ന് പവന് 64520 രൂപയായിരുന്നു. ഇതോടെ ആശങ്കയിലായ സ്വർണ പ്രേമികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണ വില.
Also Read:വീട് വാങ്ങാൻ ആഗ്രഹമുണ്ടോ? ജോയിന്റ് ഹോം ലോൺ എടുക്കാം, അറിയേണ്ടതെല്ലാം….
രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ വലിയ തരത്തിലുളള മാറ്റങ്ങളാണ് ഓഹരി വിപണിയില്‍ ഉണ്ടായത്. ഇതിനു പുറമെ ഡൊണാൾഡ് ട്രംപും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും തമ്മിലുണ്ടായ വാഗ്വാദം ഉൾപ്പടെയുള്ള പുതിയ സംഭവവികാസങ്ങളും സ്വർണവിലയിൽ മാറ്റങ്ങൾക്ക് കാരണമായി.