Joint Home Loan: വീട് വാങ്ങാൻ ആഗ്രഹമുണ്ടോ? ജോയിന്റ് ഹോം ലോൺ എടുക്കാം, അറിയേണ്ടതെല്ലാം….
Joint Home Loan: വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ് ജോയിന്റ് ഹോം ലോൺ. പല വ്യക്തികളുടെ പേരിൽ വായ്പ എടുക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങളുടെ പങ്കാളി, മാതാപിതാക്കൾ, സഹോദരൻ എന്നിവരുമായി ഒരുമിച്ച് ഭവന വായ്പ എടുക്കാൻ കഴിയും.
സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പ്രോപർട്ടികളുടെ വില വർധിക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യും? ലോൺ എടുക്കുക എന്നൊരു ഓപ്ഷനാണ് പിന്നെയുള്ളത്. അവിടെയാണ് ജോയിന്റ് ഹോം ലോണിന്റെ പ്രസക്തി. പല വ്യക്തികളുടെ പേരിൽ വായ്പ എടുക്കാൻ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിങ്ങളുടെ പങ്കാളി, മാതാപിതാക്കൾ, സഹോദരൻ എന്നിവരുമായി ഒരുമിച്ച് ഭവന വായ്പ എടുക്കാൻ കഴിയും.
സാമ്പത്തിക ഭാരം കുറയ്ക്കുന്നതോടൊപ്പം ഉയർന്ന വായ്പ യോഗ്യതയും നികുതി ആനുകൂല്യങ്ങളും ഇവയുടെ നേട്ടങ്ങളാണ്. അതേ സമയം ജോയിന്റ് ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ജോയിന്റ് ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അനുയോജ്യരായ ഒരു സഹ അപേക്ഷനെ കണ്ടെത്തുക. പങ്കാളി, മാതാപിതാക്കൾ, സഹോദരങ്ങൾ , മക്കൾ തുടങ്ങിയവരുമായി ഒന്നിച്ച് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പ സ്ഥാപനത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ കൂടി പരിഗണിക്കുക.
അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ വായ്പ അനുമതി, പലിശ എന്നിവയിൽ നിർണായകമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സൂചിപ്പിക്കുന്നു. അതിനാൽ ജോയിന്റ് ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുക.
ALSO READ: യുവതികളേ ഇതിലേ ഇതിലേ; സ്ത്രീകള്‍ക്കായുള്ള മികച്ച നിക്ഷേപങ്ങള്‍
ജോയിന്റ് ലോണിൽ രണ്ട് അപേക്ഷകരുടെ വരുമാനം പരിഗണിക്കുന്നതിനാൽ വായ്പ ലഭിക്കാനുള്ള യോഗ്യത കൂടും. അതുപോലെ ഉയർന്ന തുക വായ്പയായി അനുവദിക്കാറുമുണ്ട്. അതേസമയം നിങ്ങളുടെ കടങ്ങൾ യോഗ്യതയെ ബാധിച്ചേക്കാം. അതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വരുമാനം കടങ്ങൾ എന്നിവ പരിശോധിക്കുക.
വായ്പ എടുക്കുന്നതോടൊപ്പം തന്നെ ഉത്തരവാദിത്തത്തോടെ തിരിച്ചടയ്ക്കേണ്ടതും പ്രധാനമാണ്. അതിനാൽ തിരിച്ചടവ് ശേഷി പരിഗണിച്ച് മാത്രം ഇത്തരത്തിലുള്ള വായ്പകൾ എടുക്കുക. ഒന്നിലധികം വായ്പക്കാർ ഉള്ളതിനാൽ തിരിച്ചടി ബാധ്യത പങ്കിടാം. ഇതിലൂടെ വ്യക്തിഗത സാമ്പത്തിക ബാധ്യത കുറയുന്നു.
നികുതി ആനുകൂല്യങ്ങൾ കൂടുതലായിരിക്കും. രണ്ട് വായ്പക്കാർക്കും വായ്പ തുകയ്ക്ക് 1.5 ലക്ഷം രൂപ വരെയും പലിശയ്ക്ക് 2 ലക്ഷം രൂപ വരെയും നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം.
മിക്ക ബാങ്കുകളും ജോയിന്റ് ലോൺ നൽകുമ്പോൾ അപേക്ഷകർ സ്വത്തിന്റെ സഹ ഉടമകളായിരിക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. അതിനാൽ ജോയിന്റ് ഹോം ലോണിൽ അപേക്ഷകർ ആ പ്രോപർട്ടിയുടെ സഹ ഉടമകളായിരിക്കണം. ഉടമസ്ഥാവകാശത്തോടൊപ്പം തന്നെ ഉത്തരവാദിത്തത്തവും ഇവിടെ പങ്കിടുന്നു. തിരിച്ചടവ് മുടങ്ങിയാലോ, തർക്കങ്ങൾ ഉടലെടുത്താലോ തുല്യ ബാധ്യതയാണ് അപേക്ഷകർക്ക് ഉണ്ടാവുക.
ജോയിന്റ് ഹോം ലോൺ അപേക്ഷകളിൽ ഇൻഷുറൻസ് സംരക്ഷണം നേടുക എന്നതും പ്രധാനമാണ്. അതുപോലെ നിങ്ങൾക്ക് അനുയോജ്യമായ റീ പേയ്മെന്റ് ഓപ്ഷനുകൾക്ക് പ്രാധാന്യം കൊടുക്കുക. ചില സ്ഥാപനങ്ങൾ, നിങ്ങളുടെ സഹ അപേക്ഷക വനിതയാണെങ്കിൽ പലിശ നിരക്കുകളിൽ ഇളവ് അല്ലെങ്കിൽ ലോൺ അക്കൗണ്ടുമായി ബന്ധപ്പെട്ട ഓവർ ഡ്രാഫ്റ്റ് സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.