AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Rate Today : നേരിയ ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞു

Kerala Gold Rate Today 8th May 2024 : ഇന്ന് സ്വർണവില കുറഞ്ഞെങ്കിലും ഒരു പവൻ്റെ വില 53,000ത്തിൽ തന്നെ നിൽക്കുകയാണ്

Gold Rate Today : നേരിയ ആശ്വാസം; ഇന്ന് സ്വർണവില കുറഞ്ഞു
Jenish Thomas
Jenish Thomas | Published: 08 May 2024 | 12:35 PM

Kerala Gold Price Today 08.05.2024 : മെയ് മാസത്തിലെ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി രേഖപ്പെടുത്തിയ സ്വർണത്തിൻ്റെ വില ഒരു നേരിയ ആശ്വാസം പോലെ ഇന്ന് മെയ് എട്ടാം തീയതി കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്ക് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് നേരിയ തോതിലുള്ള വില ഇടിവ്. വില കുറഞ്ഞെങ്കിലും പവൻ്റെ വില 53,000ത്തിൽ തന്നെ തുടരുകയാണ്.

കഴിഞ്ഞ മാസം 54,000 കടന്ന സ്വർണവില ഈ മാസം 52,000ത്തിലേക്ക് എത്തിയപ്പോൾ കല്യാണ വിപണി ഉൾപ്പെടെ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ മെയ് മാസത്തിൽ സ്വർണവില ചാഞ്ചാടി നിൽക്കുമ്പോൾ പൊന്നിൻ്റെ വില 53,000ത്തിൽ തന്നെ തുടരുകയാണ്.

ഇന്നത്തെ സ്വർണവില

ഇന്ന് മെയ് എട്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 10 രൂപയാണ്. പവന് ഇടിഞ്ഞത് 80 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,625 രൂപയാണ്. പവന്റെ വില 53,000 രൂപയാണ്.

മെയ് മാസത്തിൽ രേഖപ്പെടുത്തിയ സ്വർണവില (പവൻ നിരക്കിൽ)

മെയ് 1 – 52,440 രൂപ (800 രൂപ കുറഞ്ഞു, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മെയ് 2 – 53,000 രൂപ (560 രൂപ കൂടി)

മെയ് 3 – 52,600 രൂപ (400 രൂപ കുറഞ്ഞു)

മെയ് 4 – 52,680 രൂപ (80 രൂപ കൂടി)

മെയ് 5 – 52,680 രൂപ (വിലയിൽ മാറ്റമില്ല)

മെയ് 6 – 52, 840 രൂപ (160 രൂപ കൂടി)

മെയ് 7 – 53,080 രൂപ (240 രൂപ കൂടി, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്)

മെയ് 8 – 53,000 രൂപ (80 രൂപ കുറഞ്ഞു)

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 88.50 രൂപയാണ്.

Follow Us