AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cosmic Samson: സൂപ്പർമാനും സ്പൈഡർമാനും പ്രതീക്ഷിച്ചു വരരുത്, ഫന്റാസിയാണ് കോസ്മിക് സാംസൺ – സന്ദീപ് പ്രദീപ്

Sandeep Pradeep On Cosmic Samson Movie: സിനിമയുടെ പ്രീ ലോഞ്ച് ചടങ്ങിൽ തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ സ്വഭാവത്തെക്കുറിച്ചും സന്ദീപ് കൃത്യമായ ചില സൂചനകൾ നൽകിയിട്ടുണ്ട്. ഇതൊരു ഫാന്റസി സിനിമയാണ്. ഫാന്റസി ആണെങ്കിൽ പോലും ഒരു ഫാമിലി ഡ്രാമ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ മാനെയും സ്പൈഡർ മാനെയും പ്രതീക്ഷിച്ചു വരരുത്. സാധാരണ ഒരു ചെറിയ സിനിമയാണിത്. ഫാമിലി ഇമോഷൻസിന് കൂടി കോസ്മിക് സാംസണിൽ പ്രാധാന്യം നൽകുന്നുണ്ട്.

Cosmic Samson: സൂപ്പർമാനും സ്പൈഡർമാനും പ്രതീക്ഷിച്ചു വരരുത്, ഫന്റാസിയാണ് കോസ്മിക് സാംസൺ – സന്ദീപ് പ്രദീപ്
Sandeep Pradeep Image Credit source: Social Media
Amal KV
Amal KV | Published: 21 Nov 2026 | 08:45 AM

ഈ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറെ വ്യത്യസ്തമായ കഥാ പശ്ചാത്തലമുള്ള സിനിമയായിരുന്നു പടക്കളം. ഫാന്റസി ത്രില്ലർ എന്ന നിലയിൽ ആണ് സിനിമ വന്നത്. ഈ ചിത്രത്തിൽ ഏറ്റവും അധികം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരമാമാണ് സന്ദീപ് പ്രദീപ്. വേണമെങ്കിൽ സന്ദീപിന്റെ കരിയറിൽ തന്നെ നിർണായകമായ ഒരു സിനിമയാണ് പടക്കളം എന്ന് വിശേഷിപ്പിക്കാം. ഇപ്പോൾ ഇതാ സന്ദീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ഫാന്റസി ചിത്രം കൂടി തിയേറ്ററുകളിലേക്ക് എത്തുകയാണ്. സന്ദീപിന്റെ ഏറ്റവും പുതിയ ചിത്രം കോസ്മിക് സാംസൺ നവംബർ 27 നാണ് തിയറ്റുകളിൽ റിലീസ് ചെയ്യുന്നത്.

സിനിമയുടെ പ്രീ ലോഞ്ച് ചടങ്ങിൽ തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ സ്വഭാവത്തെക്കുറിച്ചും സന്ദീപ് കൃത്യമായ ചില സൂചനകൾ നൽകിയിട്ടുണ്ട്. ഇതൊരു ഫാന്റസി സിനിമയാണ്. ഫാന്റസി ആണെങ്കിൽ പോലും ഒരു ഫാമിലി ഡ്രാമ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ മാനെയും സ്പൈഡർ മാനെയും പ്രതീക്ഷിച്ചു വരരുത്. സാധാരണ ഒരു ചെറിയ സിനിമയാണിത്. ഫാമിലി ഇമോഷൻസിന് കൂടി കോസ്മിക് സാംസണിൽ പ്രാധാന്യം നൽകുന്നുണ്ട്. മുതിർന്നവർക്ക് മാത്രമല്ല കൊച്ചു കുട്ടികൾക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് – സിനിമയുടെ പ്രീ ലോഞ്ച് ചടങ്ങിൽ സന്ദീപ് വ്യക്തമാക്കി.

Also Read: ധനുഷിൻ്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെ ‘ഓം’ റിലീസ്; സിനിമയിൽ രാഷ്ട്രീയമുണ്ടോ? മറുപടിയുമായി സംവിധായകൻ

സൂപ്പർ നാച്ചുറൽ പവർ ഉള്ള കോസ്മിക് സാംസങ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് സന്ദീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഉലകമേ നോക്ക് എന്ന പാട്ടും അതിലെ സന്ദീപിന്റെ ഡാൻസും ഏറെ പ്രേക്ഷക ശ്രദ്ധ ഇതിനോടകം പിടിച്ചു പറ്റിയിട്ടുണ്ട്.

അഭിജിത്ത് ജോസഫ് ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിലെ മറ്റൊരു ഫാന്റസി സിനിമയായ മിന്നൽ മുരളിയുടെ നിർമ്മാതാക്കളായ സോഫിയ പോളും മാനുവലും ചേർന്നാണ് ഈ സിനിമയും പ്രൊഡ്യൂസ് ചെയ്യുന്നത്. സംവിധായകൻ അഭിജിത്ത് ജോസഫും അഭികേർഷ് വസന്തും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. മുകേഷ്, റിയ, അൽത്താഫ് സലിം, മിയ ജോർജ്, അൽഫോൺസ് പുത്രൻ തുടങ്ങിയ ഒരുപിടി താര നിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്.

English Summary

Among recent releases, Padakkalam stood out for its highly unique narrative backdrop. The film was presented as a fantasy thriller. Sandeep Pradeep was the actor who garnered the most praise from the audience in this movie. Now, another fantasy film in which Sandeep plays a lead role is set to hit the theaters.

Follow Us