AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Power and water cut: കോട്ടയത്ത് വൈദ്യുതി മുടങ്ങും, തിരുവനന്തപുരത്ത് കുടിവെള്ളവും!

Power Cut and Water Supply Disruption: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിലും കുടിവെള്ള വിതരണത്തിലും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബിയും കേരള വാട്ടർ അതോറിറ്റിയും അറിയിച്ചു. തിരുവനന്തപുരത്താണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. അതുപോലെ, കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

Power and water cut: കോട്ടയത്ത് വൈദ്യുതി മുടങ്ങും, തിരുവനന്തപുരത്ത് കുടിവെള്ളവും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 21 Nov 2026 | 08:57 AM

തിരുവനന്തപുരം / കോട്ടയം: അറ്റകുറ്റപ്പണികളും പൈപ്പ് ലൈൻ തകരാറുകളും കാരണം ഇന്ന്, നവംബർ 21, ശനിയാഴ്ച) സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിലും കുടിവെള്ള വിതരണത്തിലും നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബിയും കേരള വാട്ടർ അതോറിറ്റിയും അറിയിച്ചു. തിരുവനന്തപുരത്താണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. അതുപോലെ, കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്ത് വൈദ്യുതി നിയന്ത്രണം

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അറ്റകുറ്റപ്പണികളും മറ്റ് അനുബന്ധ ജോലികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അതത് കെഎസ്ഇബി സെക്‌ഷൻ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

രാമപുരത്ത്, മരങ്ങാട് വളവ്, മഞ്ചാടിമറ്റം, രാമപുരം പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി ഉണ്ടായിരിക്കില്ല. പാലായിൽ ∙ സാൻജോ കോംപ്ലക്സ്, സാൻജോ ഹോസ്റ്റൽ, ഗവ. ഹോസ്പിറ്റൽ ടവർ, ഗവ. ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയാണ് നിയന്ത്രണം. ഈരാറ്റുപേട്ടയിൽ കടപുഴ ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ 9.30 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

ALSO READ: വെട്ടുകാട് തിരുനാൾ; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് കുടിവെള്ളം മുടങ്ങും

അരുവിക്കരയിൽ നിന്ന് വെള്ളയമ്പലം ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനിൽ കെൽട്രോൺ ജംഗ്ഷന് സമീപമുള്ള കൂട്ടപ്പാറയിൽ ഉണ്ടായ തകരാറിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ശുദ്ധജലവിതരണം നവംബർ 22 ഞായറാഴ്ച രാത്രിയോടെ മാത്രമേ പൂർണതോതിൽ പുനഃസ്ഥാപിക്കാനാകൂവെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചതാണ് വിതരണം മുടങ്ങാൻ കാരണമായത്. 15 വാർഡുകളിലാണ് കുടിവെള്ളവിതരണം തടസ്സപ്പെട്ടത്. കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, വലിയതുറ, ചാക്ക, അമ്പലത്തറ, ശ്രീകണ്ഠേശ്വരം എന്നീ വാർഡുകളിലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

വാൽവുകൾ ക്രമീകരിച്ച് ജലവിതരണം

തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ സംരക്ഷണഭിത്തിയുടെ നിർമാണം പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ പൈപ്പ് ലൈനിലെ അറ്റക്കുറ്റപ്പണികൾ ആരംഭിക്കും. ഞായറാഴ്ച രാത്രിയോടെ മാത്രമേ പൂർണതോതിൽ ശുദ്ധജലവിതരണം പുനഃസ്ഥാപിക്കാനാകൂ. അതുവരെ വാൽവുകൾ ക്രമീകരിച്ച് ഭാഗികമായി വെള്ളം വിതരണം ചെയ്യും. കഴിഞ്ഞ ദിവസവും വാൽവുകൾ ക്രമീകരിച്ച് ജലവിതരണം നടത്തിയിരുന്നു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

English Summary:

The Kerala State Electricity Board and the Kerala Water Authority have announced temporary disruptions to electricity and drinking water supplies in various parts of Kerala on Saturday, November 21, due to maintenance work and pipeline faults.

Follow Us