Kerala Gold Rate: സ്വർണവില വീണ്ടും താഴേക്ക്? ഇന്ന് പവനും ഗ്രാമിനും നൽകേണ്ടത്…
Kerala Gold Rate Today: കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും പൊന്ന് വീണ്ടും കുതിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും സ്വർണവിലയിൽ നേരിയ വ്യത്യാസമുണ്ടാക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറിയേക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.
ഒക്ടോബർ, നവംബർ മാസങ്ങളിലെ വിവാഹങ്ങളും ദീപാവലി, ദസറ ആഘോഷങ്ങളും സ്വർണത്തിന് ഡിമാൻഡ് ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസത്തിന് വകയുണ്ടോ? കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും പൊന്ന് വീണ്ടും കുതിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരും ആഭരണപ്രേമികളും. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും സ്വർണവിലയിൽ നേരിയ വ്യത്യാസമുണ്ടാക്കും.
ഇന്നത്തെ വില
നിലവിൽ പവന് 1,09,400 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 13,675 രൂപയാണ് നൽകേണ്ടത്. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറിയേക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.
ALSO READ: ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകാം കേട്ടോ; ഞായറാഴ്ചയല്ലേ വിലയില്‍ ആശ്വാസമുണ്ട്
സ്വർണം വൻ ഇടിവിലേക്കോ?
2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. ഗ്രാമിന് ഗ്രാമിന് 16,395 രൂപയായിരുന്നു വില.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കുതിച്ചതും പിന്നാലെ ആഗോളതലത്തിൽ പണപ്പെരുപ്പം രൂക്ഷമായതുമാണ് നിലവിലെ ഇടിവിന് കാരണം. അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത യു.എസ് ഡോളറിനെയും ബോണ്ട് യീൽഡിനും ഉയർന്ന നിരക്കിലെത്തിച്ചു. ഇതെല്ലാം സ്വർണവില ഇടിയാൻ കാരണമായി. നിലവിലെ ട്രെന്റ്ഡ് തുടർന്നാൽ വരുംദിവസങ്ങളിലും വില കുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
സംസ്ഥാനത്തെ പ്രതിദിന സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻ്റെ പലിശ നിരക്കുകളിലെ തീരുമാനങ്ങൾ എന്നിവയാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.
ലണ്ടൻ ബുള്ളിയൻ മാർക്കറ്റിലെ സ്വർണ വ്യാപാരവും ന്യൂയോർക്കിലെ ഫ്യൂച്ചേഴ്സ് ട്രേഡിംഗുമാണ് ആഗോളതലത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. ഈ വിപണികളിലുണ്ടാകുന്ന മാറ്റങ്ങൾ പ്രാദേശിക വിലയെ നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത് യു.എസ്. ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് കൂടുകയും തൽഫലമായി രാജ്യത്ത് സ്വർണവില ഉയരുകയും ചെയ്യുന്നു.