Kerala Gold Rate: ഇന്ന് സ്വര്‍ണം വാങ്ങാന്‍ പോകാം കേട്ടോ; ഞായറാഴ്ചയല്ലേ വിലയില്‍ ആശ്വാസമുണ്ട്
One Pavan Gold Rate on October 4 Sunday: വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒരു ഘട്ടത്തില്‍ 4,225 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നിലയ്ക്ക് മുകളില്‍ ശക്തമായി മുന്നേറാന്‍ സാധിച്ചില്ല. പിന്നീട് വില താഴേക്ക് നീങ്ങി. 4,200 ഡോളറിന് മുകളിലുള്ള നിരക്ക് സ്വര്‍ണത്തിന് പ്രധാനപ്പെട്ട പ്രതിരോധ മേഖലയായാണ് ഇപ്പോള്‍ കാണുന്നത്. ഈ നില മറികടക്കാന്‍ സാധിക്കാത്തത് വിപണിയില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയ്ക്ക് വീണ്ടും സമ്മര്‍ദം. പ്രധാന പ്രതിരോധ നില മറികടക്കാന്‍ സാധിക്കാതെ വന്നതോടെ സ്വര്‍ണവിലയില്‍ കൂടുതല്‍ തിരുത്തല്‍ ഉണ്ടാകാനുള്ള സാധ്യതയാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വിലയുടെ ചലനം പരിശോധിക്കുമ്പോള്‍ വില്‍പ്പന സമ്മര്‍ദം ശക്തമാകുന്നതായാണ് സൂചന. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയിലെ മാറ്റം ഇന്ത്യയിലെ സ്വര്‍ണവിലയെയും സ്വാധീനിക്കും. ഡോളര്‍-രൂപ വിനിമയ നിരക്ക്, അന്താരാഷ്ട്ര സ്വര്‍ണവില, ആഭ്യന്തര ആവശ്യകത തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.
വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒരു ഘട്ടത്തില്‍ 4,225 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നിലയ്ക്ക് മുകളില്‍ ശക്തമായി മുന്നേറാന്‍ സാധിച്ചില്ല. പിന്നീട് വില താഴേക്ക് നീങ്ങി. 4,200 ഡോളറിന് മുകളിലുള്ള നിരക്ക് സ്വര്‍ണത്തിന് പ്രധാനപ്പെട്ട പ്രതിരോധ മേഖലയായാണ് ഇപ്പോള്‍ കാണുന്നത്. ഈ നില മറികടക്കാന്‍ സാധിക്കാത്തത് വിപണിയില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
4,103 ഡോളര്‍ നിര്‍ണായകം
ഇനി സ്വര്‍ണവിലയില്‍ ശ്രദ്ധിക്കേണ്ട പ്രധാന നില 4,103 ഡോളറാണ്. 4,1034,111 ഡോളര്‍ മേഖലയിലാണ് നിലവില്‍ പ്രധാന പിന്തുണയുള്ളത്. വില ഈ മേഖലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍ ചെറിയ തിരിച്ചുവരവിന് സാധ്യതയുണ്ട്. എന്നാല്‍ 4,103 ഡോളറിന് താഴേക്ക് ശക്തമായി ഇടിഞ്ഞാല്‍ കൂടുതല്‍ തിരുത്തലിനുള്ള സാധ്യത വര്‍ധിക്കും. അങ്ങനെ സംഭവിച്ചാല്‍ 3,942 ഡോളറിന് സമീപമുള്ള അടുത്ത പ്രധാന പിന്തുണയിലേക്ക് വില നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിലയിരുത്തല്‍.
Also Read: Kerala Gold Rate: പൊന്ന് വാങ്ങാന്‍ വേഗം വിട്ടോ, നിരക്കില്‍ ചുവടുമാറ്റം; ഇന്നത്തെ സ്വര്‍ണവില
ഇന്ത്യയിലെ സ്വര്‍ണവിലയിലും സ്വാധീനം
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നത് ഇന്ത്യയിലെ വിലയിലും സമ്മര്‍ദം സൃഷ്ടിക്കാം. എന്നാല്‍ അതേ തോതില്‍ ഇന്ത്യയില്‍ വില കുറയണമെന്നില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം, ഇറക്കുമതി ചെലവ്, ആഭ്യന്തര ആവശ്യകത തുടങ്ങിയ കാര്യങ്ങളും ഇവിടെ പ്രധാനമാണ്. കേരളത്തില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പ്രത്യേകിച്ച് ഈ അന്താരാഷ്ട്ര നീക്കം ശ്രദ്ധിക്കേണ്ടതാണ്. വിവാഹ സീസണ്‍, ഉത്സവകാല ആവശ്യകത തുടങ്ങിയവ ആഭ്യന്തര വിപണിയിലെ വിലയുടെ ചലനത്തെ സ്വാധീനിക്കാം.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങിക്കണമെങ്കില്‍ 1,09,400 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 13,675 രൂപയും നല്‍കണം. ഞായറാഴ്ച ആയതിനാല്‍ തന്നെ നിരക്കില്‍ മാറ്റങ്ങളില്ല, എന്നാല്‍ രാജ്യാന്തര വിപണിയില്‍ പെട്ടെന്നുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിച്ചേക്കും.
English Summary
Gold prices may face further downside pressure from Monday as bearish signals build below key resistance levels. The trend could also influence gold prices in India and Kerala.