AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: കണ്ണുതള്ളി ആഭരണപ്രിയർ! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ സ്വർണവില

Kerala Gold Price Today: മാസത്തിൻ്റെ തുടക്കം ആശ്വാസമായ വിലയിൽ തുടർന്നെങ്കിലും കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി വൻ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

Kerala Gold Rate: കണ്ണുതള്ളി ആഭരണപ്രിയർ! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; അറിയാം ഇന്നത്തെ സ്വർണവില
Gold PriceImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 07 May 2025 | 09:53 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. മാസത്തിൻ്റെ തുടക്കം ആശ്വാസമായ വിലയിൽ തുടർന്നെങ്കിലും കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി വൻ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 72200 രൂപയിൽ നിന്ന് 72,600 രൂപയിലേക്ക് സ്വർണവില ഉയർന്നു. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന് 50 രൂപ വ‍ർധിച്ച് 9075 എന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഇന്നലെ 9025 രൂപയായിരുന്നു ഒരു ​ഗ്രാമിന് നൽകേണ്ടിയിരുന്നത്. വിവാഹ ആവശ്യക്കാർക്ക് വലിയ തിരിച്ചടിയാണ് സ്വർണവിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണ്ണത്തെ കണക്കാക്കുന്നത്.

ഈ മാസത്തിൻ്റെ തുടക്കത്തിൽ 70,200 ലാണ് സ്വർണവ്യാപാരം ആരംഭിച്ചത്. പിന്നീട് 160 രൂപ കുറഞ്ഞ് 70,0040 ലേക്ക് എത്തുകയായിരുന്നു. തുടർച്ചയായ മൂന്ന് ദിവസത്തിന് ശേഷം വീണ്ടും സ്വർണവില 70,200 എന്ന നിരക്കിലേക്ക് തിരിച്ചെത്തി. പിന്നീടങ്ങോട് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും മറ്റ് നിരക്കുകളും സഹിതം 80,000 ത്തിന് അടുത്ത് നൽകേണ്ടി വരും.

സ്വർണവിലയിലെ ഇപ്പോഴത്തെ ഈ ചാഞ്ചാട്ടത്തിന് പല കാരണങ്ങളാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടികാട്ടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് ഒരു പ്രധാന കാരണം. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും മറ്റൊരു കാരണമായി പറയുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളും ഇതിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷം സ്വർണവിലയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.

 

Follow Us