Kerala Gold Rate: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വർണവില റെക്കോർഡിൽ

Kerala Gold Rate: പ്രത്യേകിച്ച് ചിങ്ങ മാസം വന്നെത്തുന്നതോടെ വിവാഹ സീസൺ ആരംഭിക്കുകയാണ്. അതിനാൽ ഈ വിലവർധനവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവർക്ക് വെല്ലുവിളിയാവുകയാണ്.

Kerala Gold Rate: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്, സ്വർണവില റെക്കോർഡിൽ

പ്രതീകാത്മക ചിത്രം

Updated On: 

23 Jul 2025 10:20 AM

സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർധന. ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 760 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയായി. ഇന്നലെ 74280 രൂപ നിരക്കിലായിരുന്നു വ്യാപാരം.

അതേസമയം ഒരു ​ഗ്രാം സ്വർണത്തിന്റെ വില 9380 രൂപയായി. സ്വർണവില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുകയാണ്. പ്രത്യേകിച്ച് ചിങ്ങ മാസം വന്നെത്തുന്നതോടെ വിവാഹ സീസൺ ആരംഭിക്കുകയാണ്. അതിനാൽ ഈ വിലവർധനവ് സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവർക്ക് വെല്ലുവിളിയാവുകയാണ്.

രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായതിനാല്‍ സ്വര്‍ണ നിരക്കില്‍ അടിക്കടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് ധനകാര്യ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. കൂടാതെ, അമേരിക്കന്‍ പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ തുടങ്ങിയവയെല്ലാം സ്വര്‍ണവിലയിലെ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്.

ജൂലൈ മാസത്തെ ഒരു പവൻ സ്വർണത്തിന്റെ വില

ജൂലൈ 1-  72,160 രൂപ

ജൂലൈ 2- 72,520 രൂപ

ജൂലൈ 4- 72,400 രൂപ

ജൂലൈ 5-  72,480 രൂപ

ജൂലൈ 6- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 7- 72,080 രൂപ

ജൂലൈ 8- 72,480 രൂപ

ജൂലൈ 9- 72,000 രൂപ

ജൂലൈ 10- 72,160 രൂപ

ജൂലൈ 11-  72,600 രൂപ

ജൂലൈ 12- 73,120 രൂപ

ജൂലൈ 13- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 14- 73,240 രൂപ

ജൂലൈ 15- 73,160 രൂപ

ജൂലൈ 16-  72,800 രൂപ

ജൂലൈ 17- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18- സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 18 (ഉച്ചയ്ക്ക് ശേഷം)- 73,200 രൂപ

ജൂലൈ 19- 73,360 രൂപ

ജൂലൈ 20 സ്വര്‍ണവിലയില്‍ മാറ്റമില്ല

ജൂലൈ 21- 73,440 രൂപ

ജൂലൈ 22- 74,280 രൂപ

ജൂലൈ 23- 75,040 രൂപ

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും